---
title: "കായികമേഖലയിൽ കഴിവുതെളിയിച്ച വിദ്യാർഥികളുമായി സംവദിച്ച് പി.ടി. ഉഷ"
english_title: "Pt usha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18560/pt-usha"
published_at: "2021-12-31T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ced9e064ff4_Screenshot_2021-12-31-15-53-04-30_7352322957d4404136654ef4adb64504.jpg"
keywords: []
---

# കായികമേഖലയിൽ കഴിവുതെളിയിച്ച വിദ്യാർഥികളുമായി സംവദിച്ച് പി.ടി. ഉഷ

> **Lead Summary:** ഇരിക്കൂർ മണ്ഡലത്തിലെ കായികമേഖലയിൽ കഴിവുതെളിയിച്ച വിദ്യാർഥികളുമായി സംവദിച്ച് ഒളിന്പ്യൻ പി.ടി. ഉഷ. ഇരിക്കൂർ എം.എൽ.എ. സജീവ് ജോസഫിന്റെ സമഗ്രവിദ്യാഭ്യാസ പദ്ധതിയായ ദിശാ ദർശന്റെ ഭാഗമായിട്ടായിരുന്നു സംവാദം.

## Article Content

ഇരിക്കൂർ മണ്ഡലത്തിലെ കായികമേഖലയിൽ കഴിവുതെളിയിച്ച വിദ്യാർഥികളുമായി സംവദിച്ച് ഒളിന്പ്യൻ പി.ടി. ഉഷ. ഇരിക്കൂർ എം.എൽ.എ. സജീവ് ജോസഫിന്റെ സമഗ്രവിദ്യാഭ്യാസ പദ്ധതിയായ ദിശാ ദർശന്റെ ഭാഗമായിട്ടായിരുന്നു സംവാദം.

'പ്രേരൺ:,താരോദയങ്ങൾക്കൊപ്പം പി.ടി. ഉഷ' എന്ന പേരിൽ നടത്തിയ പരിപാടിയിൽ കായികരംഗത്ത് മികവുതെളിയിച്ച അമ്പതിലധികം വിദ്യാർഥികൾ പങ്കെടുത്തു.

തന്റെ നേട്ടങ്ങളും അനുഭവങ്ങളും ഉഷ വിദ്യാർഥികളുമായി പങ്കുവെച്ചു. വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. ഇരിക്കൂർ മണ്ഡലത്തിലെ വിദ്യാർഥികൾക്കായി ഫെബ്രുവരിയിൽ ഉഷാ സ്കൂൾ ഓഫ് അത്‍ലറ്റിക്സിന്റെ സെലക്‌ഷൻ ട്രയൽ നടത്തുമെന്നും സജീവ് ജോസഫ് എം.എൽ.എ. അറിയിച്ചു.

ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ പി.പി. ചന്ദ്രാംഗദൻ, ത്രേസ്യാമ്മ മാത്യു, എം.ഒ. മാധവൻ, കെ.പി. ഗംഗാധരൻ, ഡോ. കെ.പി. ഗോപിനാഥ്, എൻ.പി. റഷീദ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18560/pt-usha)