---
title: "#AICamera |  എ.ഐ. ക്യാമറയിൽ കുടുങ്ങി മുഖ്യമന്ത്രിയുടെ കാർ; 500 രൂപ പിഴയിട്ട് മോട്ടോർ വാഹനവകുപ്പ് "
english_title: "A.I. CM's car caught on camera"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185680/ai-cms-car-caught-on-camera"
published_at: "2024-02-19T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2f4a9dac95_pinarayi-car-fine.jpg"
keywords: []
---

# #AICamera |  എ.ഐ. ക്യാമറയിൽ കുടുങ്ങി മുഖ്യമന്ത്രിയുടെ കാർ; 500 രൂപ പിഴയിട്ട് മോട്ടോർ വാഹനവകുപ്പ് 

> **Lead Summary:** **തിരുവനന്തപുരം: **മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിന് പിഴയീടാക്കി മോട്ടോർവാഹനവകുപ്പ്. മുൻസീറ്റിലിരുന്ന വ്യക്തി സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് 500 രൂപ പിഴയിട്ടിരിക്കുന്നത്. മുണ്ടക്കയം കുട്ടിക്കാനം റോഡിൽ വെച്ച് 2023 ഡിസംബർ 12-ന് നാലു മണിയോടെയാണ് കാർ ക്യാമറയിൽ കുടുങ്ങിയത്. പിഴയിടുമ്പോൾ‌ മുഖ്യമന്ത്രി കാറിൽ ഉണ്ടായിരുന്നില്ല. നവകേരളസദസ്സിന്റെ ഭാഗമായി പ്രത്യേക വാഹനത്തിലായിരുന്നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്നത്.പിഴത്തുക ഇതുവരെ അടച്ചിട്ടില്ലെന്നാണ് വിവരം.

## Article Content

**തിരുവനന്തപുരം: **മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിന് പിഴയീടാക്കി മോട്ടോർവാഹനവകുപ്പ്. മുൻസീറ്റിലിരുന്ന വ്യക്തി സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് 500 രൂപ പിഴയിട്ടിരിക്കുന്നത്. മുണ്ടക്കയം കുട്ടിക്കാനം റോഡിൽ വെച്ച് 2023 ഡിസംബർ 12-ന് നാലു മണിയോടെയാണ് കാർ ക്യാമറയിൽ കുടുങ്ങിയത്. പിഴയിടുമ്പോൾ‌ മുഖ്യമന്ത്രി കാറിൽ ഉണ്ടായിരുന്നില്ല. നവകേരളസദസ്സിന്റെ ഭാഗമായി പ്രത്യേക വാഹനത്തിലായിരുന്നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്നത്.പിഴത്തുക ഇതുവരെ അടച്ചിട്ടില്ലെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185680/ai-cms-car-caught-on-camera)