---
title: "#Pulpalli | 'ളോഹയിട്ട ചിലരാണ് സംഘർഷത്തിന് ആഹ്വാനം ചെയ്തത്, ഇവർക്കെതിരെ കേസില്ല'; പുൽപ്പള്ളി പൊലീസ് നടപടിക്കെതിരെ ബി.ജെ.പി "
english_title: "BJP against Pulpalli police action"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185694/bjp-against-pulpalli-police-action"
published_at: "2024-02-19T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d301e499fde_Screenshot_2024-02-19-12-52-42-30_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Pulpalli | 'ളോഹയിട്ട ചിലരാണ് സംഘർഷത്തിന് ആഹ്വാനം ചെയ്തത്, ഇവർക്കെതിരെ കേസില്ല'; പുൽപ്പള്ളി പൊലീസ് നടപടിക്കെതിരെ ബി.ജെ.പി 

> **Lead Summary:** **പുൽപ്പള്ളി: **വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചുള്ള ഹർത്താലിനിടെ പുൽപ്പള്ളിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കേസ് എടുത്ത പൊലീസ് നടപടിക്കെതിരെ വിമർശനവുമായി ബി.ജെ.പി വയനാട് ജില്ലാ പ്രസിഡണ്ട് കെ.പി. മധു. ളോഹയിട്ട ചിലരാണ് പുൽപ്പള്ളിയിൽ സംഘർഷത്തിന് ആഹ്വാനം ചെയ്തതെന്നും ഇവരുടെ ആഹ്വാനത്തിനു ശേഷമാണ് പുൽപ്പള്ളിയിൽ സംഘർഷം ഉണ്ടായതെന്നും മധു പറഞ്ഞു.

## Article Content

**പുൽപ്പള്ളി: **വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചുള്ള ഹർത്താലിനിടെ പുൽപ്പള്ളിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കേസ് എടുത്ത പൊലീസ് നടപടിക്കെതിരെ വിമർശനവുമായി ബി.ജെ.പി വയനാട് ജില്ലാ പ്രസിഡണ്ട് കെ.പി. മധു. ളോഹയിട്ട ചിലരാണ് പുൽപ്പള്ളിയിൽ സംഘർഷത്തിന് ആഹ്വാനം ചെയ്തതെന്നും ഇവരുടെ ആഹ്വാനത്തിനു ശേഷമാണ് പുൽപ്പള്ളിയിൽ സംഘർഷം ഉണ്ടായതെന്നും മധു പറഞ്ഞു.

പുൽപ്പള്ളി സംഘ‍ർഷത്തിൽ നാട്ടുകാർക്കെതിരെ കേസെടുത്ത പൊലീസ്, സംഘ‍ർഷത്തിന് ആഹ്വാനം ചെയ്ത ളോഹയിട്ടവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും മധു വിമർശിച്ചു. ഒരു വിഭാഗം ആളുകൾക്കെതിരെ മാത്രമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നതെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185694/bjp-against-pulpalli-police-action)