---
title: "#Athletics | 44-ാമത് ദേശിയ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മണത്തണ സ്വദേശിക്ക് സ്വർണ്ണം "
english_title: "National Masters Athletics Championship"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185706/national-masters-athletics-championship"
published_at: "2024-02-19T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d309af9bc5a_IMG-20240219-WA0011.jpg"
keywords: []
---

# #Athletics | 44-ാമത് ദേശിയ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മണത്തണ സ്വദേശിക്ക് സ്വർണ്ണം 

> **Lead Summary:** **പേരാവൂർ: **പൂനെയിൽ നടന്ന 44-ാമത് ദേശിയ മാസ്റ്റേഴ്സ് അത്‌ ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജെമ്പിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി മണത്തണ സ്വദേശി പ്രവീൺ കുമാർ തയ്യിൽ. സ്വീഡനിൽ വെച്ച് നടക്കുന്ന അന്തർദേശിയ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരിക്കുകയാണ്. ഉഡുപ്പി, കൊൽക്കത്ത എന്നിവിടങ്ങളിൽവെച്ച് നടന്ന ദേശിയ ചാമ്പ്യൻഷിപ്പിൽ മുൻപ് സ്വർണ്ണ മെഡൽ നേടിയിരുന്നു.

## Article Content

**പേരാവൂർ: **പൂനെയിൽ നടന്ന 44-ാമത് ദേശിയ മാസ്റ്റേഴ്സ് അത്‌ ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജെമ്പിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി മണത്തണ സ്വദേശി പ്രവീൺ കുമാർ തയ്യിൽ. സ്വീഡനിൽ വെച്ച് നടക്കുന്ന അന്തർദേശിയ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരിക്കുകയാണ്. ഉഡുപ്പി, കൊൽക്കത്ത എന്നിവിടങ്ങളിൽവെച്ച് നടന്ന ദേശിയ ചാമ്പ്യൻഷിപ്പിൽ മുൻപ് സ്വർണ്ണ മെഡൽ നേടിയിരുന്നു.

കീഴ്പ്പള്ളി അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കായിക അദ്ധ്യാപകനാണ് പ്രവീൺ കുമാർ. തയ്യിൽ ടി.കെ. രവി - ഉഷകുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ: സാന്ദ്ര പ്രവീൺ, പാർത്വിപ് കൃഷ്ണ, ധ്യാൻ കൃഷ്ണ എന്നിവർ മക്കൾ ആണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185706/national-masters-athletics-championship)