---
title: "#governor | മട്ടന്നൂരിൽ ഗവർണർക്കെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം"
english_title: "black flag protest against the governor in Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185770/black-flag-protest-against-the-governor-in-mattannur"
published_at: "2024-02-19T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d358acbfd56_Screenshot_2024-02-19-17-28-10-82_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #governor | മട്ടന്നൂരിൽ ഗവർണർക്കെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം

> **Lead Summary:** **മട്ടന്നൂർ**: മട്ടന്നൂരിൽ ഗവർണർക്കെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ഗവർണർ കാറിന് പുറത്തിറങ്ങി നടന്നു. ഇനി എവിടെ പ്രതിഷേധം ഉണ്ടായാലും വാഹനത്തിൽ നിന്ന് ഇറങ്ങും എന്ന് ഗവർണർ പറഞ്ഞു. വയനാട്ടിൽ നിന്നും കണ്ണൂർ എയർപോർട്ടിലേക്ക് പോകുന്ന യാത്രാമധ്യേ ആയിരുന്നു കരിങ്കൊടി കാണിച്ചത്. 

## Article Content

**മട്ടന്നൂർ**: മട്ടന്നൂരിൽ ഗവർണർക്കെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ഗവർണർ കാറിന് പുറത്തിറങ്ങി നടന്നു. ഇനി എവിടെ പ്രതിഷേധം ഉണ്ടായാലും വാഹനത്തിൽ നിന്ന് ഇറങ്ങും എന്ന് ഗവർണർ പറഞ്ഞു. വയനാട്ടിൽ നിന്നും കണ്ണൂർ എയർപോർട്ടിലേക്ക് പോകുന്ന യാത്രാമധ്യേ ആയിരുന്നു കരിങ്കൊടി കാണിച്ചത്. 

ഗവർണർ എത്തുന്നതിനു മുൻപ് തന്നെ എസ്എഫ്ഐ പ്രവർത്തകർ സംഘി ഖാൻ ഗോബാക്ക് എന്ന ബാനർ ഉയർത്തി പ്രതിഷേധം ആരംഭിച്ചിരുന്നു. ഗവർണറുടെ വാഹനവ്യൂഹം മട്ടന്നൂർ ടൗണിൽ എത്തിയപ്പോൾ പ്രവർത്തകർ വാഹനത്തിനു നേരെ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രവർത്തകർക്ക് നേരെ നടന്നു നീങ്ങിയ ഗവർണറെ അനുനയിപ്പിച്ച് കണ്ണൂർ റൂറൽ എസ്.പി ഹേമലതയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരിച്ച് കാറിലേക്ക് കയറ്റുകയായിരുന്നു.

ഇന്നലെ വയനാട്ടിലേക്ക് പോകും വഴി സമാന രീതിയിൽ ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185770/black-flag-protest-against-the-governor-in-mattannur)