---
title: "വിനോദസഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു"
english_title: "Accident-dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185776/accident-dead"
published_at: "2024-02-19T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d35bc801921_n5845457501708350289188c8af5223fa8e5adadc0d761c4003c2840806b11ee7bced235c3b671ad30663f8.jpg"
keywords: []
---

# വിനോദസഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു

> **Lead Summary:** **തൊടുപുഴ:** വാഗമണ്‍ മീന്‍മുട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ കുടുബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശിയായ ദീപയാണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

## Article Content

**തൊടുപുഴ:** വാഗമണ്‍ മീന്‍മുട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ കുടുബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശിയായ ദീപയാണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഗുരുതരമായി പരുക്കേറ്റ ദീപയുടെ ഭര്‍ത്താവും മകനെയും പാലായിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചു. മീന്‍ മുട്ടി പാലത്തില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് താഴേക്ക് മറിയുകയായിരുന്നു.

പാലത്തിന് മുകളില്‍ നിന്ന് പാറ നിറഞ്ഞ താഴ്ചയിലേക്ക് വീണാണ് ദീപ മരിച്ചതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് പൊലീസും സ്ഥലത്തെത്തി. വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തിയ കുടുംബം ബൈക്ക് വാടകയ്ക്ക് എടുത്ത് സ്ഥലങ്ങള്‍ കാണാന്‍ പോയതായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185776/accident-dead)