---
title: "അമേഠിയില്‍ മത്സരിക്കണം; രാഹുലിനെ വെല്ലുവിളിച്ച്‌ സ്മൃതി ഇറാനി"
english_title: "Rahul-gandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185779/rahul-gandhi"
published_at: "2024-02-19T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d35daba2f72_n58456546817083508072764dc39727fa56c06cf708d9e5308cacb372fa38dff547537d883090554ebc666f.jpg"
keywords: []
---

# അമേഠിയില്‍ മത്സരിക്കണം; രാഹുലിനെ വെല്ലുവിളിച്ച്‌ സ്മൃതി ഇറാനി

> **Lead Summary:** **ന്യൂഡല്‍ഹി: **രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിച്ച്‌ അമേഠിയില്‍ മത്സരിക്കണമെന്ന് വെല്ലുവിളിച്ച്‌ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശിലെത്തിയ പശ്ചാത്തലത്തിലാണ് വെ‍ല്ലുവിളിയുമായി സ്മൃതി ഇറാനി രംഗത്ത് എത്തിയത്.

## Article Content

**ന്യൂഡല്‍ഹി: **രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിച്ച്‌ അമേഠിയില്‍ മത്സരിക്കണമെന്ന് വെല്ലുവിളിച്ച്‌ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശിലെത്തിയ പശ്ചാത്തലത്തിലാണ് വെ‍ല്ലുവിളിയുമായി സ്മൃതി ഇറാനി രംഗത്ത് എത്തിയത്.

2019ലെ തെരഞ്ഞെടുപ്പില്‍ 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സ്മൃതി ഇറാനി അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു. 2019ല്‍ രാഹുല്‍ അമേഠിയെ ഉപേക്ഷിച്ചു. ഇപ്പോള്‍ രാഹുലിനെ അമേഠി കൈയൊഴിഞ്ഞെന്നും സ്മൃതി ഇറാനി പറഞ്ഞു.

തിങ്കളാഴ്ച രാത്രി അമേഠിയില്‍ തങ്ങുന്ന രാഹുലും സംഘം ചൊവ്വാഴ്ച റായ്ബറേലിയിലെത്തും. സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനാല്‍ റായ്ബറേലിയില്‍ പുതിയ സ്ഥാനാർഥിയാവും കോണ്‍ഗ്രസിനു വേണ്ടി മത്സരിക്കുക.

80 ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശില്‍ 2019ല്‍ റായ്ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185779/rahul-gandhi)