---
title: "#A.K.Sashindran | ഏറ്റുമുട്ടാനല്ല, ജനങ്ങളെ കേൾക്കാനാണ് വന്നത്; മന്ത്രി എ.കെ. ശശീന്ദ്രൻ"
english_title: " Minister A.K. Sashindran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185893/minister-ak-sashindran"
published_at: "2024-02-20T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d43bcc29705_IMG-20240220-WA0001(1).jpg"
keywords: []
---

# #A.K.Sashindran | ഏറ്റുമുട്ടാനല്ല, ജനങ്ങളെ കേൾക്കാനാണ് വന്നത്; മന്ത്രി എ.കെ. ശശീന്ദ്രൻ

> **Lead Summary:** **ബത്തേരി: **രാഷ്ട്രീയമായി ഉപയോഗിക്കാനോ മുതലെടുപ്പിനോ അല്ല വയനാട്ടിൽ എത്തിയതെന്ന് വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സർവ്വകക്ഷി യോഗത്തിന് എത്തിയ അദ്ദേഹം ബത്തേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

## Article Content

**ബത്തേരി: **രാഷ്ട്രീയമായി ഉപയോഗിക്കാനോ മുതലെടുപ്പിനോ അല്ല വയനാട്ടിൽ എത്തിയതെന്ന് വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സർവ്വകക്ഷി യോഗത്തിന് എത്തിയ അദ്ദേഹം ബത്തേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

> "വയനാട്ടിൽ എത്തിയത് ജനങ്ങളെ കേൾക്കാനാണ്. നേരത്തെ എത്തേണ്ടതായിരുന്നു, പല സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് സാധിച്ചില്ല. ജനപ്രതിനിധികൾ ഉൾപ്പെടെ എല്ലാവരുടെയും സഹകരണം വേണം". മന്ത്രി അഭ്യർത്ഥിച്ചു.

അജീഷിന്റെയും പോളിന്റെയും വീട്ടിലേക്ക് പോകും. വാകേരിയിൽ പ്രജീഷിന്റെ വീട്ടിൽ നേരത്തെ എത്തേണ്ടതായിരുന്നു. മന്ത്രി എത്തുന്നതിനേക്കാൾ പ്രധാനം ശാശ്വതമായ പരിഹാരം കാണലാണ്. അതിനാണ് പ്രാധാന്യം നൽകുന്നത് എന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185893/minister-ak-sashindran)