---
title: "ജനകീയ പ്രതിഷേധത്തെ തുടർന്ന് പുൽപ്പള്ളിയിൽ പോലീസെടുത്ത കേസുകൾ പിൻവലിക്കണം:  സിപിഐ"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185896/kalpetta"
published_at: "2024-02-20T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d437a498a51_IMG-20240220-WA0011.jpg"
keywords: []
---

# ജനകീയ പ്രതിഷേധത്തെ തുടർന്ന് പുൽപ്പള്ളിയിൽ പോലീസെടുത്ത കേസുകൾ പിൻവലിക്കണം:  സിപിഐ

> **Lead Summary:** **കൽപ്പറ്റ**: കാട്ടാനയുടെ ആക്രമണത്താൽ പാക്കം സ്വദേശി പോളിന്റെ മൃതദേഹം പൊതു ദർശനത്തിന് വെച്ച പുൽപ്പള്ളിയിൽ പ്രതിഷേധം രേഖപ്പെടുത്തിയ ജനങ്ങൾക്കെതിരെ എടുത്ത കേസ് പിൻവലിക്കണം. 155 മനുഷ്യ ജീവനുകളാണ് കാട്ടുമൃഗങ്ങളുടെ ആക്രമണം കൊണ്ട് വയനാട്ടിൽ നഷ്ടമായത്.

## Article Content

**കൽപ്പറ്റ**: കാട്ടാനയുടെ ആക്രമണത്താൽ പാക്കം സ്വദേശി പോളിന്റെ മൃതദേഹം പൊതു ദർശനത്തിന് വെച്ച പുൽപ്പള്ളിയിൽ പ്രതിഷേധം രേഖപ്പെടുത്തിയ ജനങ്ങൾക്കെതിരെ എടുത്ത കേസ് പിൻവലിക്കണം. 155 മനുഷ്യ ജീവനുകളാണ് കാട്ടുമൃഗങ്ങളുടെ ആക്രമണം കൊണ്ട് വയനാട്ടിൽ നഷ്ടമായത്.

കഴിഞ്ഞ 17 ദിവസങ്ങൾക്കുള്ളിൽ മൂന്നു മനുഷ്യരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികമാണ്. ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാതായിരിക്കുന്നു. ഈ സാഹചര്യത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയം ജനകീയ സമരങ്ങൾക്കെതിരല്ല. പുൽപ്പള്ളി പോലീസ് ഇപ്പോൾ എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കണം. ജനങ്ങളെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുന്ന രീതി ഒഴിവാക്കണം. മന്ത്രിസഭാ ഉപസമിതി വയനാട്ടിൽ സന്ദർശനം

നടത്തിയപ്പോൾ സിപിഐ ഇത് സംബന്ധിച്ച നിവേദനം മന്ത്രിമാർക്ക് നൽകി. ജില്ല എക്സിക്യൂട്ടീവ് യോഗത്തിൽ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, സംസ്ഥാന കൗൺസിൽ അംഗംപി കെ മൂർത്തി,ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി എം ജോയ്, സിഎസ് സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185896/kalpetta)