---
title: "#Riaz | നാറാണത്ത് പാലം പ്രവൃത്തി ഉദ്‌ഘാടനം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവ്വഹിച്ചു "
english_title: "Naranath Bridge work was inaugurated "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185926/naranath-bridge-work-was-inaugurated"
published_at: "2024-02-20T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d44cea74cff_IMG-20240220-WA0010.jpg"
keywords: []
---

# #Riaz | നാറാണത്ത് പാലം പ്രവൃത്തി ഉദ്‌ഘാടനം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവ്വഹിച്ചു 

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ കോർപ്പറേഷനിലെ നടാൽ, കിഴുന്ന പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാറാണത്ത് പാലം നവീകരണ പ്രവൃത്തി ഉദ്‌ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവ്വഹിച്ചു. കണ്ണൂർ മണ്ഡലത്തിലടക്കം കേരളത്തിന്റെ വികസന രംഗത്ത് വിട്ടു വീഴ്ചയില്ലാത്ത പ്രവർത്തനമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.

## Article Content

**കണ്ണൂർ: **കണ്ണൂർ കോർപ്പറേഷനിലെ നടാൽ, കിഴുന്ന പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാറാണത്ത് പാലം നവീകരണ പ്രവൃത്തി ഉദ്‌ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവ്വഹിച്ചു. കണ്ണൂർ മണ്ഡലത്തിലടക്കം കേരളത്തിന്റെ വികസന രംഗത്ത് വിട്ടു വീഴ്ചയില്ലാത്ത പ്രവർത്തനമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.

നടാൽ പുഴയ്ക്ക് കുറുകെ ഉള്ള പാലം നിലവിൽ വീതി കുറഞ്ഞതും അപകടാവസ്ഥയിലുമാണ്. പുതിയ പാലം നിർമ്മിക്കുന്നതിന് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 3.45 കോടി രൂപചെലവഴിച്ചുള്ള പ്രവൃത്തിയാണ് നടക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി 33.20 മീറ്റർ നീളവും ഇരുഭാഗങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയുമുൾപ്പെടെ ആകെ 11 മീറ്റർ വീതിയുമുള്ള പാലം നിർമ്മിക്കും. വീതി കൂടിയ പാലം യാഥാർഥ്യമാകുന്നതോടെ ഇതുവഴിയുള്ള യാത്രാ ക്ലേശത്തിന് ശാശ്വത പരിഹാരമാകും.

ചടങ്ങിൽ രജിസ്ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. രാജ്യസഭാഗം ഡോ. വി. ശിവദാസൻ, കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ്‌ മഠത്തിൽ തുടങ്ങിയവർ മുഖ്യതിഥികളായി. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ വിപിൻ അണിയേരി റിപ്പോർട്ട്‌ അവതരിപ്പിച്ചു. കോർപ്പറേഷൻ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. രാഗേഷ്, കൗൺസിലർമാരായ കെ.വി. സവിത, ഫിറോസ ഹാസിം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185926/naranath-bridge-work-was-inaugurated)