---
title: "# UDF | സർവ്വകക്ഷി യോഗം ബഹിഷ്കരിച്ച് യു.ഡി.എഫ്"
english_title: " UDF boycotted the all-party meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185946/udf-boycotted-the-all-party-meeting"
published_at: "2024-02-20T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d4590c6fdcd_IMG-20240220-WA0018.jpg"
keywords: []
---

# # UDF | സർവ്വകക്ഷി യോഗം ബഹിഷ്കരിച്ച് യു.ഡി.എഫ്

> **Lead Summary:** **കൽപ്പറ്റ: **വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതിയിലെ അംഗങ്ങളായ മന്ത്രിമാർ വയനാട്ടിൽ എത്തി. വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, തദ്ദേശ സ്വയംഭരണ വകുപ്പ് എം.ബി. രാജേഷ്. പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവരും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും വനംവകുപ്പിലെ മറ്റു വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരുമാണ് വയനാട്ടിൽ എത്തി യോഗത്തിൽ പങ്കെടുത്തത്.

## Article Content

**കൽപ്പറ്റ: **വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതിയിലെ അംഗങ്ങളായ മന്ത്രിമാർ വയനാട്ടിൽ എത്തി. വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, തദ്ദേശ സ്വയംഭരണ വകുപ്പ് എം.ബി. രാജേഷ്. പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവരും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും വനംവകുപ്പിലെ മറ്റു വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരുമാണ് വയനാട്ടിൽ എത്തി യോഗത്തിൽ പങ്കെടുത്തത്.

ബത്തേരിയിൽ രാവിലെ 11ന് സർവകക്ഷി യോഗം ആരംഭിച്ചപ്പോൾ എല്ലാ പാർട്ടിയിലെയും പ്രതിനിധികളെ കൂടാതെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും യോഗത്തിന് വിളിച്ചിരുന്നു. മുഖ്യമന്ത്രി ഉടൻ വയനാട് സന്ദർശിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് യോഗം ബഹിഷ്കരിച്ച് പുറത്തേക്ക് പോവുകയായിരുന്നു. യോഗം ബഹിഷ്കരിക്കുകയാണെന്ന് ബി.ജെ.പി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.

വയനാട് ജില്ല യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ രാപ്പകൽ സമരം നടക്കുകയാണ്. കലക്ടറേറ്റ് പടിക്കൽ നടത്തുന്ന സമരം കെ. മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണിയും മുഖ്യപ്രഭാഷണം നടത്തി. മറ്റ് ഘടകകക്ഷികളിലെയും നേതാക്കൾ സംബന്ധിച്ചു.

പുൽപ്പള്ളി സംഘർഷവുമായി ബന്ധപ്പെട്ട പോലീസ് കേസുകൾ പിൻവലിക്കണമെന്ന ആവശ്യം എല്ലാ ഭാഗത്തുനിന്നും ഉയർന്നിട്ടുണ്ട്. മൂന്നാഴ്ചത്തെ ഇടവേളകളിൽ മൂന്നുപേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും വനം വകുപ്പ് മന്ത്രി പോലും വയനാട്ടിൽ സന്ദർശനം നടത്താതിരുന്നത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രി നേരിട്ട് വയനാട് സന്ദർശിക്കണമെന്ന ആവശ്യം എല്ലാവരും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അതേക്കുറിച്ച് സർക്കാർ ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല.

രാഹുൽഗാന്ധി എം.പിയും ഗവർണറും ഇന്നലെ വയനാട്ടിൽ എത്തി, മരിച്ചവരുടെ വീടുകൾ സന്ദർശിച്ചിരുന്നു. കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്ന പൊതു ആവശ്യവും എല്ലാ തലങ്ങളിലും നിന്ന് ഉയർന്നിട്ടുണ്ട്. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗവും സമരവും. സംയുക്ത കർഷക സംഘടനകളുടെ ഏകോപന സമിതിയും വയനാട് ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലുള്ള മറ്റൊരു ഏകോപന സമിതിയും പ്രത്യക്ഷ പ്രക്ഷോഭങ്ങളിലാണ്. പാർട്ടിയുടെ സംസ്ഥാന നേതാക്കളും ഇന്ന് വയനാട്ടിലുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185946/udf-boycotted-the-all-party-meeting)