---
title: "#KSEB | കെ.എസ്.ഇ.ബി പുതുതായി നിര്‍മ്മിച്ച കെട്ടിടം നാടിന് സമര്‍പ്പിച്ചു"
english_title: "KSEB dedicated the newly constructed building to the nation "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185974/kseb-dedicated-the-newly-constructed-building-to-the-nation"
published_at: "2024-02-20T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d47741a3c06_IMG-20240220-WA0022(1).jpg"
keywords: []
---

# #KSEB | കെ.എസ്.ഇ.ബി പുതുതായി നിര്‍മ്മിച്ച കെട്ടിടം നാടിന് സമര്‍പ്പിച്ചു

> **Lead Summary:** **കണ്ണൂർ: **പാടിയോട്ടുചാല്‍ വൈദ്യുതി സെക്ഷന്‍ ഓഫീസിനായി കെ.എസ്.ഇ.ബി പുതുതായി നിര്‍മ്മിച്ച കെട്ടിടം നാടിന് സമര്‍പ്പിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. ടി.ഐ. മധുസൂദനന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

## Article Content

**കണ്ണൂർ: **പാടിയോട്ടുചാല്‍ വൈദ്യുതി സെക്ഷന്‍ ഓഫീസിനായി കെ.എസ്.ഇ.ബി പുതുതായി നിര്‍മ്മിച്ച കെട്ടിടം നാടിന് സമര്‍പ്പിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. ടി.ഐ. മധുസൂദനന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

കെ.എസ്.ഇ.ബി ഉത്തര മലബാര്‍ വിതരണ മേഖലയുടെ ഭാഗമായ ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സര്‍ക്കിളിനു കീഴില്‍ വരുന്ന പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്റെ പരിധിയിലാണ് പാടിയോട്ടുചാല്‍ സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ ജില്ലയുടെ ഗ്രാമീണ കര്‍ഷക മലയോര മേഖലകളായ പെരിങ്ങോം-വയക്കര, ചെറുപുഴ, എരമം-കുറ്റൂര്‍, കാങ്കോല്‍- ആലപ്പടമ്പ ഗ്രാമപഞ്ചായത്തുകളിലെ 14,200 ഓളം ഉപഭോക്താക്കള്‍ക്ക് നേരിട്ടും അറുപതിനായിരം പേര്‍ക്ക് പരോക്ഷമായും പാടിയോട്ടുചാല്‍ സെക്ഷനില്‍ നിന്നുള്ള സേവനം പ്രയോജനപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185974/kseb-dedicated-the-newly-constructed-building-to-the-nation)