---
title: "#Nittoor | വ്യാപാരി വ്യവസായി സമിതി നിട്ടൂർ-വടക്കുമ്പാട് യൂണിറ്റ് ഓഫീസ് ഉദ്ഘാടനം "
english_title: "Inauguration of the Nittoor Vadakumpad Unit Office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185977/inauguration-of-the-nittoor-vadakumpad-unit-office"
published_at: "2024-02-20T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d479ef3b42e_IMG-20240220-WA0037.jpg"
keywords: []
---

# #Nittoor | വ്യാപാരി വ്യവസായി സമിതി നിട്ടൂർ-വടക്കുമ്പാട് യൂണിറ്റ് ഓഫീസ് ഉദ്ഘാടനം 

> **Lead Summary:** **തലശ്ശേരി**: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നിട്ടൂർ വടക്കുമ്പാട് യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും മിത്രാ പദ്ധതി ആനുകൂല്യ വിതരണവും നടത്തി. മണ്ണയാട് ഹോട്ടൽ നടത്തിവന്ന ബി. പത്മനാഭൻ്റെ കുടുംബത്തിന് ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.പി. പ്രമോദ് ആനുകൂല്യ വിതരണം ചെയ്തു.

## Article Content

**തലശ്ശേരി**: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നിട്ടൂർ വടക്കുമ്പാട് യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും മിത്രാ പദ്ധതി ആനുകൂല്യ വിതരണവും നടത്തി. മണ്ണയാട് ഹോട്ടൽ നടത്തിവന്ന ബി. പത്മനാഭൻ്റെ കുടുംബത്തിന് ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.പി. പ്രമോദ് ആനുകൂല്യ വിതരണം ചെയ്തു.

നിട്ടൂർ വടക്കുമ്പാട് യൂണിറ്റ് ഓഫീസ് ഗുംട്ടി പരിസരത്ത് തലശ്ശേരി ഏരിയാ സെക്രട്ടറി സി.പി.എം.നൗഫൽ ഉദ്ഘാടനം ചെയ്തു. എ.പവിത്രൻ അധ്യക്ഷത വഹിച്ചു. സി. റഫീഖ്, കെ.എ. ജഗദീഷ് ബാബു, ടി. ഇസ്മയിൽ, റഫീക്ക് കാത്താണ്ടി, ശ്രീജി ഇടവലത്ത്, സി.കെ. ഷംസുദ്ദീൻ, സുബിൻ മാണിക്കോത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185977/inauguration-of-the-nittoor-vadakumpad-unit-office)