---
title: "#Welfare | കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് വെൽഫെയർ സഹകരണ സംഘം ഉദ്ഘാടനം"
english_title: "Kerala Government Contractors Welfare Cooperative Society"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185990/kerala-government-contractors-welfare-cooperative-society"
published_at: "2024-02-20T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d48b12d43c5_Screenshot_2024-02-20-16-50-26-11_f4540bd6d54321e3130f8abdbea10072.jpg"
keywords: []
---

# #Welfare | കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് വെൽഫെയർ സഹകരണ സംഘം ഉദ്ഘാടനം

> **Lead Summary:** **കണ്ണൂർ: **കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് വെൽഫെയർ സഹകരണ സംഘം കണ്ണൂർ പുതിയതെരുവിൽ ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. സംഘത്തിൻറെ അംഗങ്ങളായ കരാറുകാർക്ക് വായ്പ ഉൾപ്പെടെ പെട്ടെന്ന് സഹായം ലഭ്യമാക്കുകയും അവരുടെ ക്ഷേമപ്രവർത്തനങ്ങൾ നടത്തുകയുമാണ് സംഘത്തിൻറെ ലക്ഷ്യം.

## Article Content

**കണ്ണൂർ: **കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് വെൽഫെയർ സഹകരണ സംഘം കണ്ണൂർ പുതിയതെരുവിൽ ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. സംഘത്തിൻറെ അംഗങ്ങളായ കരാറുകാർക്ക് വായ്പ ഉൾപ്പെടെ പെട്ടെന്ന് സഹായം ലഭ്യമാക്കുകയും അവരുടെ ക്ഷേമപ്രവർത്തനങ്ങൾ നടത്തുകയുമാണ് സംഘത്തിൻറെ ലക്ഷ്യം.

അഴിക്കോട് എം.എൽ.എ കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് ജോയൻ്റ് രജിസ്ട്രാർ ഇ. രാജേന്ദ്രൻ ഷെയർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സുനിൽ പോള, സി.പി. അഷ്റഫ്, ടി.കെ. ഗോവിന്ദൻ, മാർട്ടിൻ ജോർജ്, അനിൽ കുമാർ, വർഗ്ഗീസ് കണ്ണമ്പളളി, എം.ആർ. സുരേഷ്, എം.പി. മുഹമ്മദലി, സി.പി. ഷൈജൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185990/kerala-government-contractors-welfare-cooperative-society)