---
title: "#Muzhakunnu  | മുഴക്കുന്ന് അയ്യപ്പൻ കാവിലെ മുതിർന്നവർക്ക് വേണ്ടി ഉല്ലാസയാത്ര ഒരുക്കി വാർഡ് മെമ്പർ"
english_title: "a picnic for the elders"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186027/a-picnic-for-the-elders"
published_at: "2024-02-20T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d4b2aaac50e_IMG-20240220-WA0051.jpg"
keywords: []
---

# #Muzhakunnu  | മുഴക്കുന്ന് അയ്യപ്പൻ കാവിലെ മുതിർന്നവർക്ക് വേണ്ടി ഉല്ലാസയാത്ര ഒരുക്കി വാർഡ് മെമ്പർ

> **Lead Summary:** **മുഴക്കുന്ന്**: തന്റെ വാര്‍ഡിലെ പ്രായമായവര്‍ക്ക് വേണ്ടി ഉല്ലാസയാത്ര സംഘടിപ്പിച്ച് വാർഡ് മെമ്പർ. മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് രണ്ടാം വര്‍ഡ് അയ്യപ്പൻകാവിലെ മെമ്പര്‍ ഷഫീന മുഹമ്മദാണ് തന്റെ വാർഡിലെ മുതിർന്ന വ്യക്തികൾക്ക് വേണ്ടി ഉല്ലാസയാത്ര സംഘടിപ്പിച്ചത്. 

## Article Content

**മുഴക്കുന്ന്**: തന്റെ വാര്‍ഡിലെ പ്രായമായവര്‍ക്ക് വേണ്ടി ഉല്ലാസയാത്ര സംഘടിപ്പിച്ച് വാർഡ് മെമ്പർ. മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് രണ്ടാം വര്‍ഡ് അയ്യപ്പൻകാവിലെ മെമ്പര്‍ ഷഫീന മുഹമ്മദാണ് തന്റെ വാർഡിലെ മുതിർന്ന വ്യക്തികൾക്ക് വേണ്ടി ഉല്ലാസയാത്ര സംഘടിപ്പിച്ചത്. 

 വാർഡിലെ പ്രായമായ പൗരന്മാർക്ക് മനസ്സിനും ശരീരത്തിനും ഉന്മേഷം പകരുക അവർക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യമായിരുന്നു ഷഫീന മുഹമ്മദിന്. രാവിലെ ആറിന് അയ്യപ്പൻകാവിൽ നിന്നും പ്രകൃതിയുടെ പറുദീസയായ വയനാട്ടിലേക്കാണ് ഷഫീനയും സംഘവും യാത്രതിരിച്ചത്. പൂക്കോട് തടാകം, ഗോത്ര ഗ്രാമമായ എന്‍ ഊര്, താമരശ്ശേരി ചുരം, കാരപ്പുഴ ഡാം തുടങ്ങി വയനാടിന്റെ മനോഹരമായ കാഴ്ചകള്‍ കണ്ട് ഉല്ലസിച്ച് രാത്രി 10 മണിയോടെ സംഘം തിരിച്ചെത്തി. വാര്‍ഡിലെ വ്യത്വസ്ഥ ആശയങ്ങളിൽ വിശ്വസിക്കുന്ന എല്ലാ വിഭാഗം ആളുകളെയും ഒരുമിച്ചു നിര്‍ത്തി യാത്ര സംഘടിപ്പിച്ചത് മാതൃകാപരമായിരുന്നു. യാത്രയിലൂടെ ഒത്തുചേർന്ന മുഴുവൻ ആളുകൾക്കും വ്യത്യസ്തമായ അനുഭവമാണ് ഇതിലൂടെ നേടാൻ കഴിഞ്ഞത്.

ഏതായാലും ഇത്തരം വ്യത്വസ്തമായ പ്രവര്‍ത്തനങ്ങളും മാതൃകാ സേവനങ്ങളുമായി ജനങ്ങളുടെ മനസ്സില്‍ ഇടം പിടിച്ചിരിക്കുകയാണ് അയ്യപ്പന്‍കാവിലെ മെമ്പര്‍ ഷഫീന മുഹമ്മദ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186027/a-picnic-for-the-elders)