---
title: "മങ്കുന്ന് സ്മാർട്ട് അംഗൻവാടി ഉദ്ഘാടനം ചെയ്തു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186085/iritty"
published_at: "2024-02-21T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d54e2c9d7a9_IMG-20240221-WA0003.jpg"
keywords: []
---

# മങ്കുന്ന് സ്മാർട്ട് അംഗൻവാടി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ഇരിട്ടി :** ആറളം ഗ്രാമപഞ്ചായത്തിലെ പെരുമ്പഴശ്ശി വാർഡിലെ മങ്കുന്നിൽ 32 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച സ്മാർട്ട് അംഗൻവാടിയുടെ ഉദ്ഘാടനം രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു . സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി :** ആറളം ഗ്രാമപഞ്ചായത്തിലെ പെരുമ്പഴശ്ശി വാർഡിലെ മങ്കുന്നിൽ 32 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച സ്മാർട്ട് അംഗൻവാടിയുടെ ഉദ്ഘാടനം രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു . സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.

ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. രാജേഷ്, വൈസ് പ്രസിഡണ്ട് കെ.ജെ. ജെസി മോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി നടുപറമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് അന്ത്യാംകുളം, പി. ഷൈൻ ബാബു, പഞ്ചായത്ത് സെക്രട്ടറി എം.എ. ആൻറണി, ഐ സി ഡി എസ് സൂപ്പർവൈസർ ജിസ്മി അഗസ്റ്റിൻ, ഐ സി ഡി എസ് ജൂനിയർ സൂപ്രണ്ട് കെ.പി. ബിന്ദു, അംഗൻവാടി ടീച്ചർ കെ. സുനിത, വാർഡ് വികസന സമിതി കൺവീനർ പി.വി. കുഞ്ഞിക്കണ്ണൻ, ഷറഫുദ്ദീൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി.എ. ജോസഫ്, സന്തോഷ് പാലക്കൽ, കെ.വി. ബഷീർ, വിപിൻ തോമസ്, ഇ.എം. സന്തോഷ് ,അബ്ദുൽ മജീദ്, ജലീൽ കൂരൻ എന്നിവർ പ്രസംഗിച്ചു .

പെരുന്തയിൽ അഹമ്മദ് ഹാജി ആയിഷ ദമ്പതികൾ സംഭാവന നൽകിയ സ്ഥലത്താണ് അംഗൻവാടി കെട്ടിടം നിർമ്മിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186085/iritty)