---
title: "#Andalluur |  അണ്ടലൂർകാവ് ഉത്സവം ഇന്ന് സമാപിക്കും"
english_title: "Andalurkav festival will conclude today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186134/andalurkav-festival-will-conclude-today"
published_at: "2024-02-21T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d58051ad54a_MG_4117.jpg"
keywords: []
---

# #Andalluur |  അണ്ടലൂർകാവ് ഉത്സവം ഇന്ന് സമാപിക്കും

> **Lead Summary:** **ധർമടം: **അണ്ടലൂർകാവ് ഉത്സവത്തിന് തിരക്കേറി. തിങ്കളാഴ്ച രാവിലെ മുതൽ ക്ഷേത്രത്തിൽ വൻ തിരക്ക്അനുഭവപ്പെട്ടു. 'ബാലി-സുഗ്രീവ യുദ്ധം' കാണാനും ദൈവത്താർ, അങ്കക്കാരൻ, ബപ്പൂരൻ തിരുമുടി അണിയുന്നതിന് സാക്ഷികളാകാനും വൻജനാവലിയെത്തി.

## Article Content

**ധർമടം: **അണ്ടലൂർകാവ് ഉത്സവത്തിന് തിരക്കേറി. തിങ്കളാഴ്ച രാവിലെ മുതൽ ക്ഷേത്രത്തിൽ വൻ തിരക്ക്അനുഭവപ്പെട്ടു. 'ബാലി-സുഗ്രീവ യുദ്ധം' കാണാനും ദൈവത്താർ, അങ്കക്കാരൻ, ബപ്പൂരൻ തിരുമുടി അണിയുന്നതിന് സാക്ഷികളാകാനും വൻജനാവലിയെത്തി.

പകൽ അതിരാളവും മക്കളും (സീതയും മക്കളും), മലക്കാരി, പൊൻമകൻ, പുതുചേകോൻ, നാഗകണ്ഠൻ, നാഗഭഗവതി, വേട്ടക്കൊരുമകൻ, തൂവക്കാലി കോലങ്ങളും കെട്ടിയാടി. സന്ധ്യയോടെ ദൈവത്താറിന്റെ തിരുമുടിയുയർന്നു. രാത്രി എട്ടോടെ വില്ലുകാരുടെ അകമ്പടിയോ ടെയായിരുന്നു തിരുമുടിയേറ്റം. ചൊവ്വാഴ്ച പുലർച്ചെ ധർമടം ദേശവാസികളുടെ വെടിക്കെട്ട്. ബുധൻ പുലർച്ചെ ക്ഷേത്ര കമ്മിറ്റിയുടെ വെടിക്കെട്ടുണ്ടാകും. രാവിലെ തിരുവാഭരണം അറയിൽ സൂക്ഷിക്കുന്ന ചടങ്ങോടെ ഉത്സവം സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186134/andalurkav-festival-will-conclude-today)