---
title: "ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ നിന്ന് പുതുവത്സരം ആഘോഷിച്ച്‌ മലയാളികള്‍"
english_title: "New year 2022"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18616/new-year-2022"
published_at: "2022-01-01T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cfbeafa7e9b_images - 2022-01-01T080830.598.jpeg"
keywords: []
---

# ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ നിന്ന് പുതുവത്സരം ആഘോഷിച്ച്‌ മലയാളികള്‍

> **Lead Summary:** തിരുവനന്തപുരം: ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ നിന്ന് പുതുവത്സരം ആഘോഷിച്ച്‌ മലയാളികള്‍.

## Article Content

തിരുവനന്തപുരം: ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ നിന്ന് പുതുവത്സരം ആഘോഷിച്ച്‌ മലയാളികള്‍.

രാത്രി കര്‍ഫ്യു ആരംഭിച്ച പത്ത് മണിയോടെ സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങള്‍ക്കും കടിഞ്ഞാണ്‍ വീണു.

ആള്‍ക്കുട്ടമില്ലാതെയാണ് കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ഇക്കുറി പുതുവര്‍ഷം പുലര്‍ന്നത്. പൊലീസ് കര്‍ശനമായ പരിശോധനയാണ് പ്രധാന കേന്ദ്രങ്ങളിലെല്ലാം നടത്തിയത്. പപ്പാഞ്ഞിയില്ലാതെ ആണ് കൊച്ചിയില്‍ ഇക്കൊല്ലവും പുതുവത്സരാഘോഷം. കൊച്ചി കാര്‍ണിവലും പേരിന് മാത്രമായി ഒതുങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18616/new-year-2022)