---
title: "#Mattannur | ബൈക്കിൽ സഞ്ചരിച്ച് മദ്യവില്പന; മട്ടന്നൂരിൽ യുവാവ് പിടിയിൽ "
english_title: "Youth arrested in Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186161/youth-arrested-in-mattannur"
published_at: "2024-02-21T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d5947d658a1_IMG-20240221-WA0021(1).jpg"
keywords: []
---

# #Mattannur | ബൈക്കിൽ സഞ്ചരിച്ച് മദ്യവില്പന; മട്ടന്നൂരിൽ യുവാവ് പിടിയിൽ 

> **Lead Summary:** **മട്ടന്നൂർ: **ബൈക്കിൽ സഞ്ചരിച്ച് ആവശ്യക്കാർക്ക് മദ്യവില്പന നടത്തുന്ന യുവാവ് പിടിയിൽ. ആക്കാംപറമ്പ് സ്വദേശി ധനേഷിനെയാണ് മട്ടന്നൂർ എക്സൈസ് ഇൻസ്‌പെക്ടർ ലോതർ.എൽ.പെരേരയും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ഒമ്പത് ലിറ്റർ മദ്യവും കടത്താനുപയോഗിച്ച KL-58 Q 5232 ഹോണ്ട സ്‌കൂട്ടിയും കസ്റ്റഡിയിലെടുത്തു.

## Article Content

**മട്ടന്നൂർ: **ബൈക്കിൽ സഞ്ചരിച്ച് ആവശ്യക്കാർക്ക് മദ്യവില്പന നടത്തുന്ന യുവാവ് പിടിയിൽ. ആക്കാംപറമ്പ് സ്വദേശി ധനേഷിനെയാണ് മട്ടന്നൂർ എക്സൈസ് ഇൻസ്‌പെക്ടർ ലോതർ.എൽ.പെരേരയും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ഒമ്പത് ലിറ്റർ മദ്യവും കടത്താനുപയോഗിച്ച KL-58 Q 5232 ഹോണ്ട സ്‌കൂട്ടിയും കസ്റ്റഡിയിലെടുത്തു.

മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പരിശോധന സംഘത്തിൽ പ്രിവൻറ്റീവ് ഓഫീസർ പി.വി. സുലൈമാൻ, പ്രിവൻറ്റീവ് ഗ്രേഡ് സതീഷ് വിളങ്ങോട്ട് ഞാലിൽ, പി.കെ. സജേഷ്, ഡ്രൈവർ കെ.ടി. ജോർജ്ജ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186161/youth-arrested-in-mattannur)