---
title: "#UDF  | യു.ഡി.എഫ് നടത്തിയ രാപ്പകൽ സമരം സമാപിച്ചു"
english_title: "The day and night strike by the UDF has ended "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186174/the-day-and-night-strike-by-the-udf-has-ended"
published_at: "2024-02-21T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d5a58014510_IMG-20240221-WA0028.jpg"
keywords: []
---

# #UDF  | യു.ഡി.എഫ് നടത്തിയ രാപ്പകൽ സമരം സമാപിച്ചു

> **Lead Summary:** **വയനാട്**: വയനാട്ടിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ യു.ഡി.എഫ് നടത്തിയ രാപ്പകൽ സമരം സമാപിച്ചു. മുഖ്യമന്ത്രി വയനാട്ടിലെത്തണമെന്നാവശ്യപ്പെട്ട് ഐക്യ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളുടെ ഭാരവാഹികളും ജനപ്രതിനി ധികളുമാണ് 26 മണിക്കൂർ സമരം നടത്തിയത്.

## Article Content

**വയനാട്**: വയനാട്ടിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ യു.ഡി.എഫ് നടത്തിയ രാപ്പകൽ സമരം സമാപിച്ചു. മുഖ്യമന്ത്രി വയനാട്ടിലെത്തണമെന്നാവശ്യപ്പെട്ട് ഐക്യ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളുടെ ഭാരവാഹികളും ജനപ്രതിനി ധികളുമാണ് 26 മണിക്കൂർ സമരം നടത്തിയത്.

വയനാട് കലക്ടറേറ്റിനു മുൻപിൽ ഇന്നലെ ആരംഭിച്ച സമരത്തിൻ്റെ സമാപന സമ്മേളനം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയമത്തിൽ അടിയന്തരമായി ഭേദഗതി കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയമഭേദഗതി ഉണ്ടായില്ലെങ്കിൽ സംസ്ഥാന മന്ത്രിമാരും കേന്ദ്രമന്ത്രിമാരും വയനാട് സന്ദർശിച്ചിട്ട് പ്രയോജനം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രശ്നം അത്രയ്ക്ക് രൂക്ഷമായതിനാലാണ് യു.ഡി.എഫ് ജനപ്രതിനിധികൾക്ക് മന്ത്രിമാരുടെ യോഗം ബഹിഷ്കരിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ ഇരുന്ന് ചെയ്യാവുന്ന കാര്യം ചെയ്യാതെയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി വയനാട്ടിൽ വരുന്നതെന്നും എ.പി. അനിൽകുമാർ കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് ടി. സിദ്ദീഖ് എം.എൽ.എ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളുടെ സംസ്ഥാന ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ഇന്നലെ രാവിലെ ഒൻപതിന് ആരംഭിച്ച രാപ്പകൽ സമരം ഇന്ന് രാവിലെ 11 മണിക്കാണ് സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186174/the-day-and-night-strike-by-the-udf-has-ended)