---
title: "#YouthCongress |  കണ്ണൂർ ഗവ: മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിന് മുമ്പിൽ യൂത്ത് കോൺഗ്രസ് ഉപരോധം "
english_title: "Youth Congress blockade "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186189/youth-congress-blockade"
published_at: "2024-02-21T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d5aa42d44b4_IMG-20240221-WA0032.jpg"
keywords: []
---

# #YouthCongress |  കണ്ണൂർ ഗവ: മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിന് മുമ്പിൽ യൂത്ത് കോൺഗ്രസ് ഉപരോധം 

> **Lead Summary:** **കണ്ണൂർ: **യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ ഗവ:മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിന് മുമ്പിൽ ഉപരോധം സംഘടിപ്പിച്ചു. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പിൻവാതിൽന നിയമനം നടത്തുന്നതിൽ പ്രതിഷേധിച്ചാണ് ഉപരോധം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് കല്യാശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപരോധം മുൻ സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് രാഹുല്‍ പൂങ്കാവ് അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ: **യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ ഗവ:മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിന് മുമ്പിൽ ഉപരോധം സംഘടിപ്പിച്ചു. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പിൻവാതിൽന നിയമനം നടത്തുന്നതിൽ പ്രതിഷേധിച്ചാണ് ഉപരോധം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് കല്യാശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപരോധം മുൻ സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് രാഹുല്‍ പൂങ്കാവ് അധ്യക്ഷത വഹിച്ചു.

ജില്ലാ ജന:സെക്രട്ടറി അക്ഷയ് പറവൂര്‍, ജില്ലാ സെക്രട്ടറി സൗമ്യ സത്യന്‍, മിഥുന്‍ കുളപ്പുറം, അഭിമന്യു പറവൂര്‍, കെ.വി. സുരാഗ്, സരീഷ് പുത്തൂര്‍, ഷംജി മാട്ടൂല്‍, വി. പ്രദീപന്‍, ശ്രീരാഗ് വെങ്ങര ജയ്‌സണ്‍ പരിയാരം, സായ് കിരണ്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186189/youth-congress-blockade)