---
title: "#Muchilott |  പിണറായി പാണ്ഡ്യഞ്ചേരി പോതിയോടത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠ-കളിയാട്ട മഹോത്സവം"
english_title: "Pandyancheri Pothiyodath Muchilott Bhagavathy Temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186198/pandyancheri-pothiyodath-muchilott-bhagavathy-temple"
published_at: "2024-02-21T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d5ae8c286b8_IMG-20240221-WA0033.jpg"
keywords: []
---

# #Muchilott |  പിണറായി പാണ്ഡ്യഞ്ചേരി പോതിയോടത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠ-കളിയാട്ട മഹോത്സവം

> **Lead Summary:** ** പിണറായി: **പാണ്ഡ്യഞ്ചേരി പോതിയോടത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠയും കളിയാട്ട മഹോത്സവവും നാളെ തുടങ്ങും.

## Article Content

** പിണറായി: **പാണ്ഡ്യഞ്ചേരി പോതിയോടത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠയും കളിയാട്ട മഹോത്സവവും നാളെ തുടങ്ങും.

22ന് ഉച്ചക്ക് ശേഷം എഴുന്നള്ളത്ത് നടക്കും. അഷ്ടമംഗല്യ, കൊടിയില വെപ്പ്, ഊർപ്പഴശി ദൈവത്താറുടെ തോറ്റം, മുച്ചിലോട്ട് ഭഗവതി തോറ്റത്തോടെ കൂടിയാട്ടം, കണ്ണങ്ങാട്ട് ഭഗവതി തോറ്റം, പുലിയൂർ കാളി തോറ്റം, കുയ്യടുപ്പിൽ തീക്കൂട്ടൽ, കലവറ കാണൽ, അരി അളവ്, തേങ്ങ പൊളിക്കൽ, ഗുളികൻ തോറ്റം, വിഷ്ണുമൂർത്തി തോറ്റം എന്നിവ നടക്കും. വൈകീട്ട് 5.30ന് പിണറായി വൈരീ ഘാതകൻ ക്ഷേത്രത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര പുറപ്പെടും.

23ന് വിവിധ തെയ്യങ്ങളുടെ വെളളാട്ടങ്ങളും നടക്കും. 24 ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. ആറാടിക്കൽ ചടങ്ങോടെ ഉൽസവത്തിന് സമാപനമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186198/pandyancheri-pothiyodath-muchilott-bhagavathy-temple)