---
title: "#bharathrice | ഭാരത് അരി; ടോക്കൺ അടിസ്ഥാനത്തിൽ  അരി വിതരണം"
english_title: "bharath rice alleppey"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186222/bharath-rice-alleppey"
published_at: "2024-02-21T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d5c38e9c75b_WhatsApp_Image_2024-02-21_at_3.03.37_PM.jpeg"
keywords: []
---

# #bharathrice | ഭാരത് അരി; ടോക്കൺ അടിസ്ഥാനത്തിൽ  അരി വിതരണം

> **Lead Summary:**  ആലപ്പുഴ: കേന്ദ്രസർക്കാരിൻ്റെ ഭാരത് അരി വാങ്ങാൻ ആലപ്പുഴയിൽ വൻ ജനാവലി. മാരൻകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് ഇന്നലെയാണ് അരി വിതരണം ചെയ്‌തത്‌. ഭാരത് അരി വിതരണം ചെയ്യുന്നുണ്ടെന്ന് കേട്ടറിഞ്ഞ നാട്ടുകാർ ഓടിക്കൂടിയതോടെ വിതരണം ടോക്കൺ അടിസ്ഥാനത്തിൽ നടത്തി. ആയിരം പേർക്കാണ് ഇന്നലെ മാത്രമായി 10 കിലോ അരി വിതരണം ചെയ്‌തത്. 

## Article Content

 ആലപ്പുഴ: കേന്ദ്രസർക്കാരിൻ്റെ ഭാരത് അരി വാങ്ങാൻ ആലപ്പുഴയിൽ വൻ ജനാവലി. മാരൻകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് ഇന്നലെയാണ് അരി വിതരണം ചെയ്‌തത്‌. ഭാരത് അരി വിതരണം ചെയ്യുന്നുണ്ടെന്ന് കേട്ടറിഞ്ഞ നാട്ടുകാർ ഓടിക്കൂടിയതോടെ വിതരണം ടോക്കൺ അടിസ്ഥാനത്തിൽ നടത്തി. ആയിരം പേർക്കാണ് ഇന്നലെ മാത്രമായി 10 കിലോ അരി വിതരണം ചെയ്‌തത്. 

ഭാരത് അരി ആളുകൾക്ക് പരിശോധിച്ചു നോക്കുന്നതിനായി അരിയുടെ സാമ്പിളുകളും പ്രദർശനത്തിനായി വച്ചിരുന്നു. 290 രൂപയുടെ 10 കിലോ അരിയാണ് നാട്ടുകാർ വാങ്ങിയത്. കേന്ദ്രസർക്കാർ ഇത്തരത്തിൽ അരി വിതരണം ചെയ്യുന്നത് ചട്ടവിരുദ്ധമാണെന്ന് മറ്റു രാഷ്ട്രീയക്കാർ വാദിക്കുന്നുണ്ടെങ്കിലും ഇതിൽ രാഷ്ട്രീയപരമായി ഒന്നും തന്നെ നിലനിൽക്കുന്നില്ലെന്ന് ബിജെപി അറിയിച്ചു. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഭാരത് അരിയുടെ വിതരണം നടക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ കോ ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ വഴിയാണ് വിതരണക്കാർ അരി വിതരണം ചെയ്യുന്നതെന്നും ബിജെപി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186222/bharath-rice-alleppey)