---
title: "  #JagannathTemple |  തലശ്ശേരി ജഗന്നാഥ ക്ഷേത്ര മഹോത്സവം 21മുതല്‍ 28വരെ"
english_title: "Thalassery Jagannath Temple Mahotsavam 21st to 28th "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186224/thalassery-jagannath-temple-mahotsavam-21st-to-28th"
published_at: "2024-02-21T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d5c7597a882_IMG-20240221-WA0034(1).jpg"
keywords: []
---

#   #JagannathTemple |  തലശ്ശേരി ജഗന്നാഥ ക്ഷേത്ര മഹോത്സവം 21മുതല്‍ 28വരെ

> **Lead Summary:** **തലശ്ശേരി**: തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ആണ്ട് മഹോത്സവം ഫിബ്രവരി 21മുതല്‍ 28വരെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ തലശ്ശേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 21ന് രാത്രി 10.35ന് കൊടിയേറ്റം. അത്താഴപൂജ, കരിമരുന്ന് പ്രയോഗം, എഴുന്നള്ളത്ത്.

## Article Content

**തലശ്ശേരി**: തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ആണ്ട് മഹോത്സവം ഫിബ്രവരി 21മുതല്‍ 28വരെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ തലശ്ശേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 21ന് രാത്രി 10.35ന് കൊടിയേറ്റം. അത്താഴപൂജ, കരിമരുന്ന് പ്രയോഗം, എഴുന്നള്ളത്ത്.

22ന് രാത്രി 7 മണിക്ക് സാംസ്‌ക്കാരിക സമ്മേളനം.എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. 'ഗുരുദേവ ദര്‍ശനവും, സാമൂഹിക സമത്വവും' എന്ന വിഷയത്തിൽ ശ്രീമദ് ശുഭാംഗാനന്ദ സ്വാമികള്‍ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ സെഷന്‍സ് ജഡ്ജ് കെ.ടി. നിസാര്‍ അഹമ്മദ് മുഖ്യാതിഥിയായിരിക്കും. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ അരുണ.കെ.വിജയന്‍ വിശിഷ്ടാതിഥിയായിരിക്കും. രാത്രി 9.30ന് കോഈ ഫെസ്റ്റിവലിന്റെ ബംബര്‍ ചിരി.

23 ന് വൈകിട്ട് ഏഴ് മണിക്ക് 'ശ്രീ നാരായണ ഗുരുദേവന്റെ വിദ്യാഭ്യാസ സങ്കല്‍പ്പം' എന്ന വിഷയത്തില്‍ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എം. ജമുനാ റാണിയുടെ അദ്ധ്യക്ഷതയില്‍ ഹൈക്കോടതി ജഡ്ജി ടി.വി.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഐ.പി.എസ് വിശിഷ്ടാതിഥിയായിരിക്കും. 9.30 ന് നോണ്‍ സ്റ്റോപ്പ് എന്റര്‍ടെയ്ന്‍മെന്റ് ഷോ.

24 ന് വൈകിട്ട് ഏഴ് മണിക്ക് ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.സത്യന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കര്‍ അഡ്വ.എ.എന്‍.ഷംസീര്‍ സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. പൊലീസ് ഐ.ജി പി.വിജയന്‍ വിശിഷ്ടാതിഥിയായിരിക്കും. ശ്രീമദ് ധര്‍മ്മചൈതന്യ സ്വാമികള്‍, അരയാക്കണ്ടി സന്തോഷ്, നാരായണന്‍ കാവുമ്പായി, ദീപക് ധര്‍മ്മടം സംസാരിക്കും. 9.30 ന് തലശ്ശേരി ജഗന്നാഥ് ബീറ്റ്‌സിന്റെ ഉത്സവരാവ്.

25 ന് വൈകിട്ട് ഏഴ് മണിക്ക് സ്വാമി അസംഗാനന്ദ ഗിരിയുടെ അദ്ധ്യക്ഷതയില്‍ സാംസ്‌ക്കാരിക സമ്മേളനം കെ.കെ.ശൈലജ എം.എല.എ ഉദ്ഘാടനം ചെയ്യും. 'ശ്രീനാരായണ ഗുരു സൃഷ്ടിച്ച പ്രബുദ്ധത' എന്ന വിഷയത്തില്‍ കെ. ജയകുമാര്‍ ഐ.എ.എസ് മുഖ്യഭാഷണം നടത്തും. മുന്‍ എം.എല്‍.എ.എം.വി. ജയരാജന്‍, എം. ഹേമലത ഐ.പി.എസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. സി.കെ. രമേശന്‍, പ്രീത പ്രദീപ് സംസാരിക്കും. തുടര്‍ന്ന് മെലഡി ബിറ്റേര്‍സിന്റെ മെഗാ സ്റ്റേജ് ഷോ.

26ന് വൈകിട്ട് ഏഴ് മണിക്ക് സി. ഗോപാലന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദി സമ്മേളനത്തില്‍ സ്വാമി സച്ചിദാനന്ദ അനുഗ്രഹഭാഷണം നടത്തും. സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. കൃഷിമന്ത്രി പി. പ്രസാദ് മുഖ്യഭാഷണം നടത്തും. സി.കെ. പത്മനാഭന്‍, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പ്രസംഗിക്കും. 9.30ന് കോഴിക്കോട് സര്‍ഗ്ഗ ചിത്രയുടെ ഭദ്രായനം നാടകം.

27ന് വൈകിട്ട് ഏഴ് മണിക് ഗോകുലം ഗോപാലന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം കര്‍ണ്ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് സമദാനി എം.പി. ബിഷപ്പ് അലക്‌സ് താരമംഗലം, സൈനുല്‍ ആബിദീന്‍ സംസാരിക്കും. രാത്രി 10ന് മണിക്ക് മോതിരം വെച്ച് തൊഴല്‍, 11ന് പള്ളിവേട്ട എഴുന്നള്ളന്ന്, പള്ളി നിദ്ര, കരിമരുന്ന് പ്രയോഗം രാത്രി 10ന് പിന്നണി ഗായകന്‍ ചെങ്ങന്നുര്‍ ശ്രീകുമാര്‍ നയിക്കുന്ന കോഴിക്കോട് 'സാരംഗ, ഓര്‍ക്കസ്ട്രയുടെ ഗാനമേള.

28ന് അഞ്ച് മണിക്ക് വര്‍ണ്ണാഭായ ആറാട്ട് എഴുന്നള്ളത്ത്. വൈകിട്ട് ഏഴ് മണിക്ക് വോയ്‌സ് ഓഫ് യൂത്ത് ഓര്‍ക്കസ്ട്രയുടെ ഗാനമേള. അഭിഷേക് മാരാറും, മണിമേഖല ടീച്ചറും അവതരിപിക്കുന്ന കൃഷ്ണാര്‍പ്പണം.10.35ന് കൊടിയിറക്കല്‍. താന്ത്രിക കര്‍മ്മങ്ങള്‍ക്ക് ശേഷം ഗംഭീര കരിമരുന്ന് പ്രയോഗം.

ക്ഷേത്രവും പരിസരങ്ങളുമാകെ ദീപാലങ്കാരം കൊണ്ട് കമനീയമാക്കും. പൈതൃകടുറിസത്തിന്റെ ഹബ്ബായി ജഗന്നാഥ ക്ഷേത്രം മാറിയിരിക്കുകയാണെന്ന് പ്രസിഡണ്ട് അഡ്വ: കെ. സത്യന്‍ പറഞ്ഞു. ചരിത്ര മ്യൂസിയത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. കോടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടന്നു കഴിഞ്ഞിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ. കെ.സത്യനും, സാംസ്‌ക്കാരിക സമിതി കണ്‍വീനറുമായ രവീന്ദ്രന്‍ പൊയിലൂരും ഡയറക്ടര്‍മാരായ സി. ഗോപാലന്‍, രാജീവന്‍ മാടപ്പീടിക, കെ.കെ. പ്രേമന്‍, കണ്ട്വന്‍ ഗോപി എന്നിവരും ആഘോഷ കമ്മിറ്റി ഭാരവാഹികളുമായ രാഘവന്‍ പൊന്നമ്പത്ത്, അരയാക്കണ്ടി കുഞ്ഞിരാമന്‍ എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186224/thalassery-jagannath-temple-mahotsavam-21st-to-28th)