#yuvarajsingh | ലോക്സഭാ തിരഞ്ഞെടുപ്പിൽ യുവരാജ് സിംഗും?; ഉടൻ പ്രഖ്യാപനമുണ്ടായേക്കും

#yuvarajsingh | ലോക്സഭാ തിരഞ്ഞെടുപ്പിൽ യുവരാജ് സിംഗും?; ഉടൻ പ്രഖ്യാപനമുണ്ടായേക്കും
Feb 21, 2024 04:03 PM | By veena vg

 ചണ്ഡീഗഡ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം യുവരാജ് സിംഗ് ബിജെപി സ്ഥാനാർത്ഥി ആയേക്കും. ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നാവും യുവരാജ് ബിജെപി ടിക്കറ്റില്‍ ലോക്സഭിലേക്ക് മത്സരിക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി യുവരാജ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമാകുന്നത്. ഇപ്പോൾ കോൺ​ഗ്രസിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മുൻ താരം നവജ്യോത് സിം​ഗ് സിദ്ദുവും ബിജെപിയിലേക്ക് മടങ്ങിയെത്തിയേക്കും. ​

ഗുരുദാസ്പൂരിൽ നിലവിൽ സണ്ണി ഡിയോളാണ് ബിജെപി എംപി. എന്നാൽ സണ്ണി ഡിയോളിന്റെ പ്രവർത്തനത്തിൽ ജനം അതൃപ്തരാണെന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു. അമൃത്സറില്‍ സിദ്ദുവിനെ മത്സരിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ഉടൻ തന്നെ പഞ്ചാബിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പഞ്ചാബ് നിയമസഭയിൽ ഇപ്പോൾ ആം ആദ്മി പാർട്ടിക്കാണ് ഭൂരിപക്ഷം. 2022ൽ ആകെയുള്ള 117 സീറ്റിൽ 92ഉം നേടിയാണ് ആം ആദ്മി പഞ്ചാബിൽ അധികാരത്തിൽ വന്നത്. കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത തിരിച്ചടി നേരിട്ട ബിജെപിക്ക് രണ്ട് സീറ്റ് മാത്രമാണ് പഞ്ചാബിലുള്ളത്.

loksabha yuvarajsingh

Next TV

Related Stories
ലൈഫ്‌ ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകൾ 7 വർഷം കഴിഞ്ഞ് വിൽക്കാം

Sep 8, 2024 07:59 AM

ലൈഫ്‌ ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകൾ 7 വർഷം കഴിഞ്ഞ് വിൽക്കാം

ലൈഫ്‌ ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകൾ 7 വർഷം കഴിഞ്ഞ്...

Read More >>
വൈദ്യുതി മുടങ്ങും

Sep 8, 2024 05:54 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും റാലിയും

Sep 7, 2024 11:00 PM

ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും റാലിയും

ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും...

Read More >>
പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് പ്രവേശനം

Sep 7, 2024 10:55 PM

പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് പ്രവേശനം

പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട്...

Read More >>
പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

Sep 7, 2024 10:47 PM

പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി...

Read More >>
കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം

Sep 7, 2024 10:28 PM

കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം

കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം...

Read More >>
Top Stories










News Roundup