---
title: " #aralamelephant  | ആറളം ഫാമിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക് "
english_title: "aralafaram elephant "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186432/aralafaram-elephant"
published_at: "2024-02-22T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d6f3b721dcf_WhatsApp_Image_2024-02-22_at_12.41.20_PM.jpeg"
keywords: []
---

#  #aralamelephant  | ആറളം ഫാമിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക് 

> **Lead Summary:**  ഇരിട്ടി : ആറളം ഫാമിൽ ആറാം ബ്ലോക്കിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്. ഇന്ന് രാവിലെ ബ്ലോക്ക് ആറിലെ റബ്ബർ തോട്ടം പാട്ടത്തിന് എടുത്ത് ടാപ്പിങ് നടത്തിവരുന്ന തൊഴിലാളിയാണ് ആനയെ കണ്ട് ഭയന്ന് ഓടിയത്‌. 

## Article Content

 ഇരിട്ടി : ആറളം ഫാമിൽ ആറാം ബ്ലോക്കിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്. ഇന്ന് രാവിലെ ബ്ലോക്ക് ആറിലെ റബ്ബർ തോട്ടം പാട്ടത്തിന് എടുത്ത് ടാപ്പിങ് നടത്തിവരുന്ന തൊഴിലാളിയാണ് ആനയെ കണ്ട് ഭയന്ന് ഓടിയത്‌. 

ഭയന്ന് ഓടിയപ്പോൾ നിലത്തു വീണ പേരാവൂർ സ്വദേശി ബെന്നിക്കാണ്  നിസ്സാര പരിക്കു പറ്റിയത്‌. സമീപത്തെ കശുമാവിൻ തോട്ടത്തിലും കഴിഞ്ഞ ദിവസം ആന വ്യാപക നാശം വിതച്ചതായി ഫാം അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186432/aralafaram-elephant)