---
title: "#irittymunicipality | ഇരിട്ടി നഗര സഭയുടെ സംരംഭക വായ്പമേള "
english_title: "iritty  municipality"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186447/iritty-municipality"
published_at: "2024-02-22T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d70bc183e02_WhatsApp_Image_2024-02-22_at_1.34.59_PM_(1).jpeg"
keywords: []
---

# #irittymunicipality | ഇരിട്ടി നഗര സഭയുടെ സംരംഭക വായ്പമേള 

> **Lead Summary:** **ഇരിട്ടി:** ഇരിട്ടി നഗരസഭയും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംരംഭകര്‍ക്ക് വേണ്ടി വായ്പമേള സംഘടിപ്പിച്ചു . നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ പി പി ഉസ്മാന്‍ മേള ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാൻ എ കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി:** ഇരിട്ടി നഗരസഭയും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംരംഭകര്‍ക്ക് വേണ്ടി വായ്പമേള സംഘടിപ്പിച്ചു . നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ പി പി ഉസ്മാന്‍ മേള ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാൻ എ കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ  സുരേഷ്,  സി ഡി എസ് ചെയർപേഴ്സൺ നിധിന, കൗൺസിലർ എ കെ ഷൈജു,ഇരിട്ടി ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ കെ കെ പ്രദീപൻ, ജില്ലാ വ്യവസായകേന്ദ്രം ഇ ഡി  ഇ അർജുൻ,ഗോകുൽ എന്നിവർ പ്രസംഗിച്ചു . ചടങ്ങിൽ 2023-24 സാമ്പത്തികവർഷം അനുവദിച്ച വായ്പകളുടെ അനുമതിയും പത്ര വിതരണവും നടന്നു. ഉത്പാദന, സേവന, വ്യാപാര മേഖലകളിലായി 70 ഓളം സംരംഭകര്‍ മേളയില്‍ പങ്കെടുത്തു. പത്തോളം ബാങ്കുകളും പരിപാടിയിൽ പങ്കുചേർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186447/iritty-municipality)