---
title: "#kollamazheekal | അഴീക്കൽ ബീച്ചിൽ വിരുന്നെത്തി നീലമുഖി "
english_title: "kollam azheekkal beach "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186479/kollam-azheekkal-beach"
published_at: "2024-02-22T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d7202f1c6cb_Screenshot_2024-02-22_155105.png"
keywords: []
---

# #kollamazheekal | അഴീക്കൽ ബീച്ചിൽ വിരുന്നെത്തി നീലമുഖി 

> **Lead Summary:** **കൊല്ലം: **അഴിക്കൽ ബീച്ചിൽ വിരുന്നെത്തി നീലമുഖി കടൽ വാത്ത. ഇന്നലെ വൈകിട്ട് അഞ്ചിനാണ് അഴിക്കലിൽ നില മുഖി കൗതുക കാഴ്ചയൊരുക്കിയത്. കരയിൽ കാണാൻ കിട്ടാത്ത പക്ഷിയാണിവ. പസഫിക് സമുദ്രത്തിലാണ് ഇവയെ സാധാരണ കാണുന്നത്. വളരെ വിരളമായിമാത്രം തീരത്തെത്തും. അത്യപൂർവ മായിമാത്രം കരയിൽ വിശ്രമിക്കും. കൂട്ടമായി എത്താറില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്.

## Article Content

**കൊല്ലം: **അഴിക്കൽ ബീച്ചിൽ വിരുന്നെത്തി നീലമുഖി കടൽ വാത്ത. ഇന്നലെ വൈകിട്ട് അഞ്ചിനാണ് അഴിക്കലിൽ നില മുഖി കൗതുക കാഴ്ചയൊരുക്കിയത്. കരയിൽ കാണാൻ കിട്ടാത്ത പക്ഷിയാണിവ. പസഫിക് സമുദ്രത്തിലാണ് ഇവയെ സാധാരണ കാണുന്നത്. വളരെ വിരളമായിമാത്രം തീരത്തെത്തും. അത്യപൂർവ മായിമാത്രം കരയിൽ വിശ്രമിക്കും. കൂട്ടമായി എത്താറില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്.

മഞ്ഞ കണ്ണുകളും നീണ്ടുകൂർത്ത കൊക്കുകളുമാണ് ഇവയ്ക്കുള്ളത്. കാലിനും കഴുത്തിനു താഴെയുമായി നീലനിറം. ഒറ്റനോട്ടത്തിൽ മുഖംമൂടിവച്ചപോലെ തോന്നുന്നതിനാലാണ് മാസ്ക‌്‌ഡ് ബൂബി എന്ന പേര് വീണത്. കാലുകളിലെ വിരലുകൾ തമ്മിൽ ചർമംകൊണ്ട് ബന്ധിച്ചിരിക്കുന്നതിനാലാണ് ഇവയ്ക്ക് നീന്താൻ കഴിയുന്നത്. ഉൾക്കടലിലെ ചൂടുവെള്ളത്തിൽ കഴിയാനാണ് ഇവയ്ക്ക് താൽപ്പര്യം.

  2020ൽ കൊല്ലം തീരത്ത് ബേർഡിങ് ബറ്റാലിയൻ ടീം നടത്തിയ നിരീക്ഷണത്തിൽ ശക്തികുളങ്ങര പുലിമുട്ടിനു സമീപത്താണ് ഈ പക്ഷിയെ  ആദ്യമായി കണ്ടെത്തിയത്. 2022ൽ ഉൾക്കടലിൽ അവശനിലയിൽ കണ്ടെത്തിയ പക്ഷിയെ മത്സ്യത്തൊഴിലാളികൾ നീണ്ടകരയിൽ എത്തിച്ച് ചികിത്സ നൽകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186479/kollam-azheekkal-beach)