---
title: "#tumor | കഴുത്തിൽ നിന്നും രണ്ട് കിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു "
english_title: "A two kg tumor was removed from the neck"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186502/a-two-kg-tumor-was-removed-from-the-neck"
published_at: "2024-02-22T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d733f3ef6e6_Picsart_24-02-22_17-02-29-392.jpg"
keywords: []
---

# #tumor | കഴുത്തിൽ നിന്നും രണ്ട് കിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു 

> **Lead Summary:** ** ബത്തേരി:** ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ 60 വയസ്സുകാരന്റെ കഴുത്തിലെ പത്ത് വർഷം പഴക്കമുള്ള മുഴ സർജറി ചെയ്ത് നീക്കി. മുഴക്ക് രണ്ട് കിലോ ഭാരമുണ്ടായിരുന്നു.

## Article Content

** ബത്തേരി:** ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ 60 വയസ്സുകാരന്റെ കഴുത്തിലെ പത്ത് വർഷം പഴക്കമുള്ള മുഴ സർജറി ചെയ്ത് നീക്കി. മുഴക്ക് രണ്ട് കിലോ ഭാരമുണ്ടായിരുന്നു.

ഇടതുകഴുത്തിൽ ക്രമേണ വലുതായിക്കൊണ്ടിരിക്കുന്ന മുഴയുടെ ലക്ഷണങ്ങളുമായാണ് രോഗി ആശുപത്രിയിലെത്തിയത്. തൊലിക്കടിയിൽ ക്രമേണ തടിച്ചു വരുന്ന മുഴയാണ് ലിപോമ. സാധാരണ ഗതിയിൽ ഇത് അർബുദ ലക്ഷണമോ ഹാനികരമോ ആവാറില്ല.

താലൂക്ക് ആശുപത്രി ജനറൽ സർജറി വിഭാഗം ജൂനിയർ കൺസൾട്ടൻറ് ഡോ നിമി വിജുവിന്റെ നേതൃത്വത്തിൽ അനസ്തേറ്റിസ്റ്റ് ഡോ: ബാബു വർഗീസ്, അനസ്തേഷ്യ ടെക്നീഷ്യൻ ഹർഷ, നഴ്സിംഗ് ഓഫീസർമാരായ റഷോബ്, ജിസ്ന, ആശുപത്രി ഗ്രേഡ്- ടു അറ്റന്റൻറ് ശോഭന എന്നിവരടങ്ങുന്ന ടീമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186502/a-two-kg-tumor-was-removed-from-the-neck)