---
title: "മുഴക്കുന്ന് ഗവ: ആയുർവേദാശുപത്രി കെട്ടിടം ഉദ്ഘാടനം നാളെ "
english_title: "Muzhakunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186557/muzhakunnu"
published_at: "2024-02-22T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d76b941446f_IMG-20240222-WA0048.jpg"
keywords: []
---

# മുഴക്കുന്ന് ഗവ: ആയുർവേദാശുപത്രി കെട്ടിടം ഉദ്ഘാടനം നാളെ 

> **Lead Summary:** ** ഇരിട്ടി:** മുഴക്കുന്ന് പഞ്ചായത്ത് ഗവ: ആയുർവേദാശുപത്രിക്ക് വേണ്ടി നിർമ്മിച്ച കെട്ടിടം നാളെ രാവിലെ 9.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷനാകും. കെ.കെ. ഷൈലജ എം.എൽ എ ,പഞ്ചായത്ത് പ്രസിഡൻ്റ് ടി.ബിന്ദു തുടങ്ങി മേഖലയിലെ ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

## Article Content

** ഇരിട്ടി:** മുഴക്കുന്ന് പഞ്ചായത്ത് ഗവ: ആയുർവേദാശുപത്രിക്ക് വേണ്ടി നിർമ്മിച്ച കെട്ടിടം നാളെ രാവിലെ 9.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷനാകും. കെ.കെ. ഷൈലജ എം.എൽ എ ,പഞ്ചായത്ത് പ്രസിഡൻ്റ് ടി.ബിന്ദു തുടങ്ങി മേഖലയിലെ ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

ആരോഗ്യ വകുപ്പിൻ്റെ പ്ലാൻ ഫണ്ടുപയോഗിച്ച് 1.25 കോടി രൂപ ചെലവിലാണ് പാലപ്പുഴയിൽ ഇരുനില കെട്ടിടം പണി പൂർത്തികരിച്ചത്. വാർത്ത സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.വി. വിനോദ്, സെക്രട്ടറി പി.ജെ. ബിജു, മെഡിക്കൽ ഓഫിസർ ഡോ.ഇ.ആർ.ബിജു, കെ. മോഹനൻ, എ. ഷിബു, പി.കെ.അഷ്റഫ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186557/muzhakunnu)