---
title: "#BJP | മട്ടന്നൂരിൽ ബി.ജെ.പി.ക്ക് ചരിത്ര വിജയം  "
english_title: "Historic victory for BJP in Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186674/historic-victory-for-bjp-in-mattannur"
published_at: "2024-02-23T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8304fc2b7c_Screenshot_2024-02-23-11-02-51-85_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #BJP | മട്ടന്നൂരിൽ ബി.ജെ.പി.ക്ക് ചരിത്ര വിജയം  

> **Lead Summary:** **മട്ടന്നൂർ: ** നഗരസഭ ടൗൺ വാർഡിൽ ബി.ജെ.പി സ്ഥാനാർഥി വിജയിച്ചു. ബി.ജെ.പിയിലെ എ. മധുസൂദനനാണ് 72 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി കെ.വി. ജയചന്ദ്രനെ പരാജയപ്പെടുത്തിയാണ് ബി.ജെ.പി. ചരിത്ര വിജയം നേടിയത്. ആദ്യമായാണ് ബി.ജെ.പി മട്ടന്നൂർ നഗരസഭയിൽ വിജയിക്കുന്നത്.

## Article Content

**മട്ടന്നൂർ: ** നഗരസഭ ടൗൺ വാർഡിൽ ബി.ജെ.പി സ്ഥാനാർഥി വിജയിച്ചു. ബി.ജെ.പിയിലെ എ. മധുസൂദനനാണ് 72 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി കെ.വി. ജയചന്ദ്രനെ പരാജയപ്പെടുത്തിയാണ് ബി.ജെ.പി. ചരിത്ര വിജയം നേടിയത്. ആദ്യമായാണ് ബി.ജെ.പി മട്ടന്നൂർ നഗരസഭയിൽ വിജയിക്കുന്നത്.

2022 ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 884-ൽ 716 പേരായിരുന്നു വോട്ടുചെയ്തത്. ഇത്തവണ വോട്ടർമാരുടെ എണ്ണം 1024 ആണ്. 2022 ൽ കോൺഗ്രസിലെ കെ.വി. പ്രശാന്തന്റെ ഭൂരിപക്ഷം 12 വോട്ടായിരുന്നു. അന്ന് ഐക്യമുന്നണിക്ക് 343, ബി.ജെ.പിക്ക് 331, ഇടതുമുന്നണിക്ക് 83 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്. ഇത്തവണ പുതിയതായി 140 വോട്ടർമാർ കൂടി.

കോൺഗ്രസിന് 323 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ 20 വോട്ടുകൾ കുറവ്. എൽ.ഡി.എഫിന് 20 വോട്ടുകൾ വർദ്ധിച്ച് 103 വോട്ടുകൾ ലഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186674/historic-victory-for-bjp-in-mattannur)