---
title: "#Ayodhya  | അയോധ്യയിലേക്ക്‌ പോകുന്നവർക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി "
english_title: "going to Ayodhya  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186689/going-to-ayodhya"
published_at: "2024-02-23T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8379ba7fb8_IMG-20240223-WA0017.jpg"
keywords: []
---

# #Ayodhya  | അയോധ്യയിലേക്ക്‌ പോകുന്നവർക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി 

> **Lead Summary:** **കണ്ണൂർ:** അയോധ്യ രാമക്ഷേത്ര ദർശനത്തിനായി പോകുന്നവർക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. പാർലമെന്റ് മണ്ഡലം അടിസ്ഥാനത്തിലാണ് ബി.ജെ.പി.യുടെ നേതൃത്വത്തിൽ ക്ഷേത്രദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്.

## Article Content

**കണ്ണൂർ:** അയോധ്യ രാമക്ഷേത്ര ദർശനത്തിനായി പോകുന്നവർക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. പാർലമെന്റ് മണ്ഡലം അടിസ്ഥാനത്തിലാണ് ബി.ജെ.പി.യുടെ നേതൃത്വത്തിൽ ക്ഷേത്രദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്.

യാത്രയയപ്പ് സമ്മേളനം ബി.ജെ.പി. ദേശീയ നിർവാഹക സമിതിയംഗം സി.കെ. പദ്‌മനാഭൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മേഖലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കെ. രഞ്ചിത്ത്, അഡ്വ. കെ. ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസൻ, കെ.പി. പ്രകാശ് ബാബു, എ. ദാമോദരൻ, സി. രഘുനാഥൻ, ബിജു ഏളക്കുഴി, പി. വിനേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

06161 ആസ്ത സ്പെഷ്യൽ ട്രെയിനിലാണ് കണ്ണൂരിൽ നിന്നുള്ള സംഘം പുറപ്പെട്ടത്. ആരതി ഉഴിഞ്ഞാണ് യാത്രയാക്കിയത്. കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ കൊങ്കൺ വഴിയാണ് കടന്നു പോവുക. ആകെ 1500 ഓളം പേരാണ് അയോധ്യ ദർശനത്തിനായി പോകുന്നത്. 453 പേരാണ് കണ്ണൂരിൽ നിന്ന് യാത്ര പുറപ്പെട്ടത്. ഇതിൽ 248 സത്രീകളും 205 പുരുഷൻമാരും ഉൾപ്പെടുന്നു. 21 സ്ലിപ്പർ കോച്ചുകളാണ് ആസ്ത സെപഷ്യൽ ട്രെയിനിൽ സജ്ജമാക്കിയത്. 25ന് രാവിലെ ട്രെയിൻ അയോധ്യയിലെത്തും. 26ന് രാവിലെ സംഘം അയോധ്യയിൽ നിന്ന് മടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186689/going-to-ayodhya)