---
title: "#MDMA | എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ പിടിയിൽ  "
english_title: "Three youths arrested with MDMA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186722/three-youths-arrested-with-mdma"
published_at: "2024-02-23T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d84ab65962e_Picsart_24-02-23_13-04-32-281.jpg"
keywords: []
---

# #MDMA | എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ പിടിയിൽ  

> **Lead Summary:** **തളിപ്പറമ്പ്: **എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയിലായി. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിലുള്ള ഡാന്‍സഫ് സ്‌ക്വാഡും തളിപ്പറമ്പ് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

## Article Content

**തളിപ്പറമ്പ്: **എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയിലായി. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിലുള്ള ഡാന്‍സഫ് സ്‌ക്വാഡും തളിപ്പറമ്പ് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

0.618 മില്ലി ഗ്രാം എം.ഡി.എം.എ.യുമായി കെ.എല്‍ - 59 സി 500 നമ്പര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന കണ്ണാടിപ്പറമ്പ് ഫമീഷാസില്‍ വി.വി.അന്‍സാരി, വളപട്ടണം പാലോട്ടുവയലിലെ നസിലാസ് ഹൗസിൽ പി.എം. റിസ്വാന്‍, അഴീക്കോട് മയിലാടത്തടം കെ.എല്‍. ഹൗസില്‍ കെ.എല്‍. റംഷാദ് എന്നിവരെ കുറുമാത്തൂർ ബാവുപ്പറമ്പ് ജംഗ്ഷനില്‍ വെച്ച് ബുധനാഴ്ച രാത്രിയാണ് പിടികൂടിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186722/three-youths-arrested-with-mdma)