---
title: "#Cherupuzha | ആടുകളെ വിതരണം ചെയ്തു  "
english_title: "Sheep were distributed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186741/sheep-were-distributed"
published_at: "2024-02-23T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8531011c3f_IMG-20240223-WA0048.jpg"
keywords: []
---

# #Cherupuzha | ആടുകളെ വിതരണം ചെയ്തു  

> **Lead Summary:** **ചെറുപുഴ:** ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആടുകളെ വിതരണം ചെയ്തു. ആട്ടിന്‍ പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുക്കപ്പെട്ട 38 ഗുണഭോക്താക്കള്‍ക്കാണ് ആടുകളെ വിതരണം ചെയ്തത്.

## Article Content

**ചെറുപുഴ:** ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആടുകളെ വിതരണം ചെയ്തു. ആട്ടിന്‍ പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുക്കപ്പെട്ട 38 ഗുണഭോക്താക്കള്‍ക്കാണ് ആടുകളെ വിതരണം ചെയ്തത്.

പതിനായിരം രൂപ സബ്‌സിഡി നിരക്കില്‍ രണ്ട് ആടുകളെ വീതമാണ് ഒരു ഗുണഭോക്താവിന് നല്‍കിയത്. മൂന്ന് വര്‍ഷം ഗുണഭോക്താക്കളുടെ പക്കല്‍ ആടുകളെ സംരക്ഷിക്കുകയും പ്രതിവര്‍ഷം ഇന്‍ഷുര്‍ ചെയ്യണം എന്നതുമാണ് നിബന്ധന.

ആടുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്‌സാണ്ടര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റെജി പുളിക്കല്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.കെ. ജോയി, എം. ബാലകൃഷ്ണന്‍, പഞ്ചായത്തംഗം കെ.എം. ഷാജി, രേഷ്മ വി.രാജു, മാത്യു കാരിത്താങ്കല്‍, രജിത സജി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186741/sheep-were-distributed)