---
title: "#Temple | ആമ്പിലാട് ശ്രീ മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോത്സവം "
english_title: "ambilad Maha Vishnu Temple Pratishtha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186744/ambilad-maha-vishnu-temple-pratishtha"
published_at: "2024-02-23T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d855e73938b_IMG-20240223-WA0049.jpg"
keywords: []
---

# #Temple | ആമ്പിലാട് ശ്രീ മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോത്സവം 

> **Lead Summary:** **കൂത്തുപറമ്പ്:** ആമ്പിലാട് ശ്രീ മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോത്സവം ഫെബ്രുവരി 23, 24, 25, 26 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കൂത്തുപറമ്പ്:** ആമ്പിലാട് ശ്രീ മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോത്സവം ഫെബ്രുവരി 23, 24, 25, 26 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നാല് ദിവസങ്ങളിലായി വിവിധ ചടങ്ങുകളും വൈവിധ്യമാർന്ന കലാപരിപാടികളുമുണ്ടാവും. ക്ഷേത്രാചാര്യർ ബ്രഹ്മശ്രീ ഇടവലത്ത് പുടയൂർ മനക്കൽ കുബേരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.

ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഒ. രതീശൻ, പ്രസിഡന്റ് കെ. രാഘവൻ മാസ്റ്റർ, ട്രഷറർ സത്യൻ വെള്ളോത്ത്, പി.എൻ. സജീവ് കുമാർ, പി. വത്സരാജ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186744/ambilad-maha-vishnu-temple-pratishtha)