---
title: "കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതി ഹർഷാദ് പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186747/arrested"
published_at: "2024-02-23T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d857f79f0b2_IMG-20240223-WA0049.jpg"
keywords: []
---

# കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതി ഹർഷാദ് പിടിയിൽ

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജയിൽചാടിയ മയക്കുമരുന്ന കേസ് പ്രതി ഹർഷാദ് പിടിയിൽ. തമിഴ്നാട് മധുരയിൽ ശിവഗംഗയിൽ നിന്ന് വ്യാഴാഴ്ചയാണ് ഇയാൾ പിടിയിലായത്. ഹർഷാദിനെ വെള്ളിയാഴ്ച രാവിലെ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിച്ചു. വൈകാതെ ഇയാളെ കോടതിയിൽ ഹാജരാക്കും. ഹർഷാദിനെ ജയിൽചാടാൻ സഹായിച്ച സുഹൃത്തിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.

## Article Content

**കണ്ണൂർ**: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജയിൽചാടിയ മയക്കുമരുന്ന കേസ് പ്രതി ഹർഷാദ് പിടിയിൽ. തമിഴ്നാട് മധുരയിൽ ശിവഗംഗയിൽ നിന്ന് വ്യാഴാഴ്ചയാണ് ഇയാൾ പിടിയിലായത്. ഹർഷാദിനെ വെള്ളിയാഴ്ച രാവിലെ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിച്ചു. വൈകാതെ ഇയാളെ കോടതിയിൽ ഹാജരാക്കും. ഹർഷാദിനെ ജയിൽചാടാൻ സഹായിച്ച സുഹൃത്തിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.

ഇവർ സഞ്ചരിച്ച ബൈക്കും പോലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഹർഷാദിന് തമിഴ്നാട്ടിൽ സഹായങ്ങൾ നൽകുന്ന സ്ത്രീയെക്കുറിച്ച് വിവരം ലഭിച്ചത്. ഈ സ്ത്രീയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹർഷാദിനെ മധുരയിൽ നിന്ന് പോലീസ് സംഘം പിടികൂടിയത്. ജനുവരി 14-നായിരുന്നു മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട കൊയ്യോട് ചെമ്പിലോട്ടെ ടി.സി.ഹർഷാദ് ജയിൽചാടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186747/arrested)