---
title: "#anthoor | ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു"
english_title: "anthoor municipality"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186780/anthoor-municipality"
published_at: "2024-02-23T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8775780fe5_WhatsApp_Image_2024-02-23_at_12.46.21_PM.jpeg"
keywords: []
---

# #anthoor | ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** **ആന്തൂർ: **ആന്തൂർ നഗരസഭ, മോറാഴ കുടുംബാരോഗ്യകേന്ദ്രം, മോറാഴ ഗ്രാമീണ വായനശാല ആൻ്റ് ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു. കൗൺസിലർ പി കെ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്‌തു. മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിൽ നടന്ന പരിപാടിയിൽ മെഡിക്കൽ ഓഫീസർ ഡോ ഹൃദ്യ അധ്യക്ഷത വഹിച്ചു.

## Article Content

**ആന്തൂർ: **ആന്തൂർ നഗരസഭ, മോറാഴ കുടുംബാരോഗ്യകേന്ദ്രം, മോറാഴ ഗ്രാമീണ വായനശാല ആൻ്റ് ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു. കൗൺസിലർ പി കെ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്‌തു. മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിൽ നടന്ന പരിപാടിയിൽ മെഡിക്കൽ ഓഫീസർ ഡോ ഹൃദ്യ അധ്യക്ഷത വഹിച്ചു.

ഡോ സന്തോഷ് ബി ക്ലാസ് നയിച്ചു. വായനശാല സെക്രട്ടറി എൻ രാജീവൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ നിജിത്ത് നന്ദിയും പറഞ്ഞു. കുഴഞ്ഞു വീണ മരണങ്ങൾ വ്യാപകമായ പശ്ചാത്തലത്തിലാണ് ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186780/anthoor-municipality)