---
title: "#iritty | നൂറു ശതമാനം യുസർ ഫീ കളക്ഷൻ പ്രഖ്യാപനം"
english_title: "iritty angadikkadavu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186785/iritty-angadikkadavu"
published_at: "2024-02-23T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d879c7044a7_WhatsApp_Image_2024-02-23_at_4.10.15_PM.jpeg"
keywords: []
---

# #iritty | നൂറു ശതമാനം യുസർ ഫീ കളക്ഷൻ പ്രഖ്യാപനം

> **Lead Summary:**  **അങ്ങാടിക്കടവ്: **അയ്യൻകുന്ന് പഞ്ചായത്ത് ഹരിത കർമ്മ സേന അജൈവമാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണവും യൂസർ ഫീ കളക്ഷനും നൂറു ശതമാനം നേടിയതിന്റെ പ്രഖ്യാപനം നടത്തി. മാലിന്യമുക്ത നവകേരളം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ പ്രഖ്യാപനം നിർവ്വഹിച്ചു. ഈ നേട്ടം കൈവരിക്കുന്നതിന് നേതൃത്വം നൽകിയ പഞ്ചായത്തിലെ പതിനാറ് വാർസുകളിലെ 32 ഹരിത കർമ്മസേനാ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.

## Article Content

 **അങ്ങാടിക്കടവ്: **അയ്യൻകുന്ന് പഞ്ചായത്ത് ഹരിത കർമ്മ സേന അജൈവമാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണവും യൂസർ ഫീ കളക്ഷനും നൂറു ശതമാനം നേടിയതിന്റെ പ്രഖ്യാപനം നടത്തി. മാലിന്യമുക്ത നവകേരളം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ പ്രഖ്യാപനം നിർവ്വഹിച്ചു. ഈ നേട്ടം കൈവരിക്കുന്നതിന് നേതൃത്വം നൽകിയ പഞ്ചായത്തിലെ പതിനാറ് വാർസുകളിലെ 32 ഹരിത കർമ്മസേനാ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് കുര്യച്ഛൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക ആമുഖ അവതരണം നടത്തി. ഹരിത കർമ്മ സേനാ അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ സി ഡി എസ് പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന റോജസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ഐസക്ക് ജോസഫ് , സീമ സനോജ്, സിന്ധു ബെന്നി, പഞ്ചായത്ത് സെക്രട്ടറി കെ രാജീവൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186785/iritty-angadikkadavu)