---
title: "#Collector |  സംസ്ഥാനത്തെ മികച്ച സബ്ബ് കലക്ടർ ബഹുമതി തലശ്ശേരി സബ്ബ് കലക്ടർ സന്ദീപ് കുമാറിന് "
english_title: "Thalassery Sub Collector "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186799/thalassery-sub-collector"
published_at: "2024-02-23T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d88900c5128_IMG-20240223-WA0064.jpg"
keywords: []
---

# #Collector |  സംസ്ഥാനത്തെ മികച്ച സബ്ബ് കലക്ടർ ബഹുമതി തലശ്ശേരി സബ്ബ് കലക്ടർ സന്ദീപ് കുമാറിന് 

> **Lead Summary:** **തലശ്ശേരി**: റവന്യൂ വകുപ്പിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഓഫിസർക്കുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്കാരവും തലശ്ശേരിയിൽ. ഫയലുകൾ തീർപ്പാക്കുന്നതിൽ കാട്ടിയ ശുഷ്കാന്തിയും നേതൃത്വപരമായ പങ്കും പരിഗണിച്ച് തലശ്ശേരി സബ്ബ് കലക്ടർ സന്ദീപ് കുമാറിനാണ് സംസ്ഥാനത്തെ മികച്ച സബ്ബ് കലക്ടർ എന്ന ബഹുമതി ലഭിച്ചത്.

## Article Content

**തലശ്ശേരി**: റവന്യൂ വകുപ്പിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഓഫിസർക്കുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്കാരവും തലശ്ശേരിയിൽ. ഫയലുകൾ തീർപ്പാക്കുന്നതിൽ കാട്ടിയ ശുഷ്കാന്തിയും നേതൃത്വപരമായ പങ്കും പരിഗണിച്ച് തലശ്ശേരി സബ്ബ് കലക്ടർ സന്ദീപ് കുമാറിനാണ് സംസ്ഥാനത്തെ മികച്ച സബ്ബ് കലക്ടർ എന്ന ബഹുമതി ലഭിച്ചത്.

 ബീഹാറിലെ ഭഗൽ പൂർ ജില്ലക്കാരനായ സന്ദീപ് കുമാർ 2022 ഒക്ടോബറിലാണ് തലശേരിയിൽ സബ്ബ് കലക്ടറായി ചുമതലയേറ്റത്. ചുരുങ്ങിയ കാലയളവിനകം ചരിത്ര പട്ടണത്തിന്റെ ഹൃദയം കവർന്ന ഈ യുവ ഐ.എ.എസുകാരനെ ഔദ്യോഗിക തിരക്കുകൾക്കിടയിലും നഗരത്തിൽ നടക്കുന്ന ഒട്ടുമിക്ക പൊതു പരിപാടികളിലും സജീവ സാന്നിദ്ധ്യമായി കാണാറുണ്ട്. തനിക്ക് ലഭിച്ച പുരസ്കാരം ഇവിടത്തെ ഓഫിസ് സ്റ്റാഫിന് കൂടിയുള്ളതാണെന്ന് പമ്മി പതുങ്ങിയ സ്വരത്തിൽ മലയാളം പറയുന്ന സന്ദീപ് കുമാർ പറഞ്ഞു. 

2020ലെ ഐ.എ.എസ്. ബാച്ചുകാരനായ സന്ദീപ് കുമാറിന് കേരളത്തിലെ ആദ്യ നിയമനം പത്തനംതിട്ടയിൽ അസിസ്റ്റന്റ് കലക്ടർ പദവിയിലായിരുന്നു. ഇവിടെ സ്തുത്യർഹമായ സേവനചര്യക്കിടയിലാണ് ചരിത്ര നഗരമായ തലശ്ശേരിയിൽ സബ്ബ് കലക്ടറായി നിയമിക്കപ്പെട്ടത്. നവൽകിശോർ കുമാർ - ബീനാകുമാരി ദമ്പതികളുടെ മകനാണ് ഈ 30കാരൻ. ഭാര്യ ഭവ്യ ആസ്റ്റർ മിംസിൽ ഗൈനോക്കോളജി ഡോക്ടറാണ്. സന്ദീപ് കുമാറിന് തൊട്ടു മുൻപെ തലശേരിയിൽ സബ്ബ് കലക്ടറായിരുന്ന അനുകുമാരി ഐ.എ.എസിനും ഫയലുകൾ കാലതാമസം കൂടാതെ തീർപ്പാക്കിയതിന് സംസ്ഥാന തലത്തിൽ മികച്ച സബ്ബ് കലക്ടർ അവാർഡ് ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186799/thalassery-sub-collector)