---
title: "  ഇന്ന് മലയാള സിനിമകളുടെ റിലീസ് നടന്നില്ല "
english_title: "  No release of Malayalam films today "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186820/no-release-of-malayalam-films-today "
published_at: "2024-02-23T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8a6c267fbd_MS_9.jpg"
keywords: []
---

#   ഇന്ന് മലയാള സിനിമകളുടെ റിലീസ് നടന്നില്ല 

> **Lead Summary:**  തിയേറ്റർ ഉടമകളുടെ സംഘടനായ ഫിയോക്കും നിർമ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇന്ന് മലയാള സിനിമകളുടെ റിലീസ് നടന്നില്ല. ഫെബ്രുവരി 23 മുതൽ മലയാള സിനിമകൾ തങ്ങളുടെ കീഴിലുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് ഫിയോക്ക് തീരുമാനിച്ചിരുന്നു. എന്നാൽ തീയേറ്ററിൽ നിലവിൽ കളിച്ചുകൊണ്ടിരുന്ന സിനിമകളുടെ പ്രദർശനം തുടരുമെന്നും സംഘടന അറിയിച്ചിരുന്നു. ഫിയോക്കിന്റെ കീഴിലുള്ള തീയേറ്ററുകളിൽ പ്രദർശിപ്പിച്ചില്ലെങ്കിലും മുൻ നിശ്ചയിച്ച പ്രകാരം മലയാള സിനിമകൾ വെള്ളിയാഴ്ച പ്രദർശനത്തിനെത്തുമെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചിരുന്നെങ്കിലും ഇന്ന് സിനിമകളുടെ റീലീസ് നടന്നില്ല. നിലവിൽ ഏറ്റവും കൂടുതൽ തീയേറ്ററുകൾ ഉള്ള സംഘടനയാണ് ഫിയോക്ക്. ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന എക്സിബിറ്റേഴ്സ് ഫെഡറേഷൻ നിലവിൽ അപ്രസക്തമാണ്. ചില നിർമ്മാതാക്കളും വിതരണക്കാരും ഉടമസ്ഥരായിട്ടുള്ള തീയേറ്ററുകളിലും, ഷോപ്പിംഗ് മാളുകളിൽ പ്രവർത്തിക്കുന്ന മൾട്ടിപ്ലെക്സ് തീയേറ്ററുകളിലും മാത്രം റിലീസ് ചെയ്താൽ സിനിമയുടെ മുതൽ മുടക്ക് പോലും തിരിച്ചു പിടിക്കാൻ സാധ്യമല്ലെന്നിരിക്കെ ഫിയോക്കുമായി സംസാരിച്ച് പ്രശ്‍നം പരിഹരിക്കാനാണ് നിർമ്മാതാക്കളിൽ വലിയ വിഭാഗം ആഗ്രഹിക്കുന്നത്.

## Article Content

 തിയേറ്റർ ഉടമകളുടെ സംഘടനായ ഫിയോക്കും നിർമ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇന്ന് മലയാള സിനിമകളുടെ റിലീസ് നടന്നില്ല. ഫെബ്രുവരി 23 മുതൽ മലയാള സിനിമകൾ തങ്ങളുടെ കീഴിലുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് ഫിയോക്ക് തീരുമാനിച്ചിരുന്നു. എന്നാൽ തീയേറ്ററിൽ നിലവിൽ കളിച്ചുകൊണ്ടിരുന്ന സിനിമകളുടെ പ്രദർശനം തുടരുമെന്നും സംഘടന അറിയിച്ചിരുന്നു. ഫിയോക്കിന്റെ കീഴിലുള്ള തീയേറ്ററുകളിൽ പ്രദർശിപ്പിച്ചില്ലെങ്കിലും മുൻ നിശ്ചയിച്ച പ്രകാരം മലയാള സിനിമകൾ വെള്ളിയാഴ്ച പ്രദർശനത്തിനെത്തുമെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചിരുന്നെങ്കിലും ഇന്ന് സിനിമകളുടെ റീലീസ് നടന്നില്ല. നിലവിൽ ഏറ്റവും കൂടുതൽ തീയേറ്ററുകൾ ഉള്ള സംഘടനയാണ് ഫിയോക്ക്. ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന എക്സിബിറ്റേഴ്സ് ഫെഡറേഷൻ നിലവിൽ അപ്രസക്തമാണ്. ചില നിർമ്മാതാക്കളും വിതരണക്കാരും ഉടമസ്ഥരായിട്ടുള്ള തീയേറ്ററുകളിലും, ഷോപ്പിംഗ് മാളുകളിൽ പ്രവർത്തിക്കുന്ന മൾട്ടിപ്ലെക്സ് തീയേറ്ററുകളിലും മാത്രം റിലീസ് ചെയ്താൽ സിനിമയുടെ മുതൽ മുടക്ക് പോലും തിരിച്ചു പിടിക്കാൻ സാധ്യമല്ലെന്നിരിക്കെ ഫിയോക്കുമായി സംസാരിച്ച് പ്രശ്‍നം പരിഹരിക്കാനാണ് നിർമ്മാതാക്കളിൽ വലിയ വിഭാഗം ആഗ്രഹിക്കുന്നത്.

നിർമ്മാതാവിന് അനുയോജ്യമായ പ്രൊജക്ടറുകൾ തിയേറ്ററുകളിൽ സ്ഥാപിക്കണമെന്നാണ് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം അത്തരം തിയേറ്ററുകളിൽ സിനിമകൾ പ്രദർശിപ്പിക്കുന്നതിന് ഡിജിറ്റൽ പ്രൊവൈഡർക്ക് നൽകേണ്ടുന്ന തുക തീയേറ്ററുകൾ നൽകണമെന്നുമാണ് നിർമ്മാതാക്കളുടെ ആവശ്യം.  ഇത് അംഗീകരിക്കാൻ ഫിയോക്ക് തയ്യാറല്ല.  നിലവിലുള്ള സിനിമകളുടെ പ്രദർശനത്തെ ഇത്തരം തർക്കങ്ങൾ ബാധിക്കില്ലെന്ന് ഫിയോക്ക് അറിയിച്ചിട്ടുണ്ട്. ഏതായാലും പ്രേമലു, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഇന്നലെ റീലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186820/no-release-of-malayalam-films-today )