---
title: "ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്തു"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186872/kalpetta"
published_at: "2024-02-24T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d93c160a47c_IMG-20240224-WA0003.jpg"
keywords: []
---

# ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്തു

> **Lead Summary:** **കൽപ്പറ്റ**: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് വയനാട് ജില്ലയിൽ അംഗങ്ങളായിരുന്ന അജീഷ് ജോസഫ് പയ്യമ്പള്ളി, ബഷീർ സി എച്ച് തരുവണ, എന്നിവരുടെ അവകാശികൾക്കുള്ള ക്ഷേമനിധി അനുകൂല്യങ്ങൾ വിതരണം ചെയ്തു. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷ് ജോസഫിൻ്റെയും ഓട്ടോറിക്ഷ അപകടത്തെ തുടർന്ന് മരണമടഞ്ഞ ബഷീറിൻ്റെയും, അവകാശികൾക്കാണ് ബോർഡ് ചെയർമാൻ മുൻ എം.എൽ.എ കെ കെ ദിവാകരൻ ആനുകൂല്യങ്ങൾ വിതരണം ചെയ്തത് .

## Article Content

**കൽപ്പറ്റ**: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് വയനാട് ജില്ലയിൽ അംഗങ്ങളായിരുന്ന അജീഷ് ജോസഫ് പയ്യമ്പള്ളി, ബഷീർ സി എച്ച് തരുവണ, എന്നിവരുടെ അവകാശികൾക്കുള്ള ക്ഷേമനിധി അനുകൂല്യങ്ങൾ വിതരണം ചെയ്തു. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷ് ജോസഫിൻ്റെയും ഓട്ടോറിക്ഷ അപകടത്തെ തുടർന്ന് മരണമടഞ്ഞ ബഷീറിൻ്റെയും, അവകാശികൾക്കാണ് ബോർഡ് ചെയർമാൻ മുൻ എം.എൽ.എ കെ കെ ദിവാകരൻ ആനുകൂല്യങ്ങൾ വിതരണം ചെയ്തത് .

റീഫണ്ട്, ശവസംസ്കാര ധനസഹായം മരണാനന്തര ധനസഹായം എന്നി ഇനങ്ങളിലായി അജീഷ് ജോസഫിൻ്റെ അവകാശിക്ക് 151702 /- രൂപയും ബഷീറിൻ്റെ അവകാശിക്ക് 215725 /- രൂപയുമാണ് വിതരണം ചെയ്തത് അവകാശികളുടെ വീട്ടിൽ നേരിട്ടെത്തിയാണ് ചെയർമാൻ ഉത്തരവുകൾ കൈമാറിയത്. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ കലേഷ് പി കുറുപ്പ്,ജീവനക്കാരായ സിജോ ജോർജ്,സന്തോഷ് ടി ജെ എന്നിവരും സന്നിഹിതരായിരുന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186872/kalpetta)