---
title: "മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ചു മാറി ചിന്തിച്ചാൽ മാത്രമേ കൃഷിയും മൃഗ പരിപാലനവും സാധ്യമാകൂ : ജാത്തിരെ കാർഷിക സെമിനാർ "
english_title: "Manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186876/manathavadi"
published_at: "2024-02-24T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d93da54cfff_19.jpg"
keywords: []
---

# മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ചു മാറി ചിന്തിച്ചാൽ മാത്രമേ കൃഷിയും മൃഗ പരിപാലനവും സാധ്യമാകൂ : ജാത്തിരെ കാർഷിക സെമിനാർ 

> **Lead Summary:** **മീനങ്ങാടി**: വയനാട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജാത്തിരെ കാർഷിക ജൈവ വൈവിധ്യ കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായി കാർഷിക മേഖലയിൽ കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന ആഘാതങ്ങളെ സംബന്ധിച്ച് നടന്ന സെമിനാറിൽ വയനാടിൻറെ മഴയുടെ വിന്യാസത്തിലും ഉയർന്ന അന്തരീക്ഷ ഊഷ്മാവിലും ഉണ്ടായിട്ടുള്ളത് വലിയ വ്യതിയാനമെന്ന് സെമിനാറിൽ പങ്കെടുത്ത കർഷിക ശാസ്ത്രഞ്ജർ പറഞ്ഞു.

## Article Content

**മീനങ്ങാടി**: വയനാട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജാത്തിരെ കാർഷിക ജൈവ വൈവിധ്യ കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായി കാർഷിക മേഖലയിൽ കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന ആഘാതങ്ങളെ സംബന്ധിച്ച് നടന്ന സെമിനാറിൽ വയനാടിൻറെ മഴയുടെ വിന്യാസത്തിലും ഉയർന്ന അന്തരീക്ഷ ഊഷ്മാവിലും ഉണ്ടായിട്ടുള്ളത് വലിയ വ്യതിയാനമെന്ന് സെമിനാറിൽ പങ്കെടുത്ത കർഷിക ശാസ്ത്രഞ്ജർ പറഞ്ഞു.

ഇനി കാലാവസ്ഥയെ മനസ്സിലാക്കാതെയുള്ള കൃഷി സാധ്യമല്ലെന്നും സെമിനാർ അഭിപ്രായപെട്ടു. ഹൈപ്പർ ലോക്കൽ കാലാവസ്ഥ പ്രവചനവും ആസൂത്രണവും കൃഷിയിൽ ആവശ്യമാണ്. ഇതിനായി കൃഷി വകുപ്പും ത്രിതല പഞ്ചായത്തുകളും ഗവേഷണ സ്ഥാപനങ്ങളും ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട് എന്നും സെമിനാറിൽ കർഷകർ പറഞ്ഞു.

പ്രാദേശീക നിരീക്ഷണവും റിപ്പോർട്ടിങ്ങും ആവശ്യമാണ്. മരിച്ചു കൊണ്ടിരിക്കുന്ന മണ്ണിനെ പുനരുജ്ജീവിപ്പിച്ചേ മനുഷ്യരുടെ ആരോഗ്യം തിരുച്ചു പിടിക്കാൻ കഴിയൂ എന്ന് സെമിനാറിൽ മുഘ്യ പ്രഭാഷണം നടത്തിക്കൊണ്ടു കേരള സംസ്ഥാന കർഷക വെൽഫെയർ ബോർഡിൻറെ അധ്യക്ഷ ഡോ. ഇന്ദിര ദേവി പറഞ്ഞു. സുരേഷ് താളൂർ, മെമ്പർ ജില്ലാ പഞ്ചായത്ത്, രാജി വർഗീസ് പ്രിൻസിപ്പൽ കൃഷി ഓഫീസർ,ഡോ. സജേഷ്‌ ജാൻ അഗ്രി മെറ്റീരിയോളജിസ്റ്, ആർ .എ. ആർ. എസ്, അമ്പലവയൽ, ഡോ. ഹരികുമാർ അസ്സോസിയേറ്റ് പ്രൊഫസർ വെറ്റിനെററി ആൻഡ് അനിമൽ സയൻസ് കോളേജ് പൂക്കോട് , എന്നിവരും കർഷകരെ പ്രതിനിധീകരിച്ചു എ. ബാലകൃഷ്‌ണൻ എൽദോ ബേബി.രാജേഷ് കൃഷ്ണൻ, എന്നിവരും അവതരണങ്ങൾ നടത്തി.

നെൽവയലുകൾ സംരക്ഷികേണ്ട ആവശ്യകതയും, അധിനിവേശ സസ്യങ്ങളുടെ കടന്ന്കയറ്റവും, ഭൂഗർഭ ജലത്തിൻ്റെ അമിത ഉപയോഗവും അടക്കം നിരവധി ചോദ്യങ്ങളാണ് സദസ്സിൽ നിന്നു ഉയർന്ന് വന്നത്. സെമിനാരിൽ ഉയർന്ന് വന്ന ആശയങ്ങൾ സർക്കാരിൻ്റെയും വിവിധ വകുപ്പുകളുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ്മരക്കാർ മ റുപടി നൽകി.സിന്ധു ശ്രീധർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186876/manathavadi)