---
title: "പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് എസ്.സി/ എസ്.ടി കുട്ടികൾക്കുള്ള കായിക പരിശീലനം തുടങ്ങി "
english_title: "Sc st Sports training padiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18692/sc-st-sports-training-padiyoor"
published_at: "2022-01-01T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d0410ce8649_Picsart_22-01-01_17-25-47-543.jpg"
keywords: []
---

# പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് എസ്.സി/ എസ്.ടി കുട്ടികൾക്കുള്ള കായിക പരിശീലനം തുടങ്ങി 

> **Lead Summary:** പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന എസ്.സി/ എസ്.ടി കുട്ടികൾക്കുള്ള കായിക പരിശീലന പരിപാടിയുടെ ഉദ്ഘാടനം ചടച്ചിക്കുണ്ടം ഐക്യോദയ വായനശാല ഗ്രൗണ്ടിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ നിർവ്വഹിച്ചു.

## Article Content

പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന എസ്.സി/ എസ്.ടി കുട്ടികൾക്കുള്ള കായിക പരിശീലന പരിപാടിയുടെ ഉദ്ഘാടനം ചടച്ചിക്കുണ്ടം ഐക്യോദയ വായനശാല ഗ്രൗണ്ടിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ നിർവ്വഹിച്ചു.

അസി. സെക്രട്ടറി കെ.രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർ പേഴ്സൺ കെ.വി തങ്കമണി അദ്ധ്യക്ഷയായി. അസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി ഷിനോജ് കായിക താരങ്ങൾക്കുള്ള അനുമോദനം നടത്തി. വോളി ബോൾ കോച്ച് കെ പ്രമോദൻ വിശിഷ്ടാതിഥി ആയ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഭിലാഷ്, സിബി കാവനാൽ ഐക്യോദയ വായനശാല പ്രസിഡന്റ് എ.കെ നാരായണൻ, സ്റ്റേറ്റ് വടംവലി താരം കുമാരി അദിഷ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18692/sc-st-sports-training-padiyoor)