---
title: "ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ - ദൃശ്യ വാര്‍ത്താ മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186936/kannur"
published_at: "2024-02-24T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d988f1a2bce_IMG-20240224-WA0035.jpg"
keywords: []
---

# ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ - ദൃശ്യ വാര്‍ത്താ മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു

> **Lead Summary:** **കണ്ണൂർ**: കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട്, മാഹി റവന്യൂ ജില്ലകളിലെ ലയണ്‍സ് ക്ലബ്ബുകളുടെ കൂട്ടായ്മയായ ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ - ദൃശ്യ വാര്‍ത്താ മാധ്യമ പുരസ്‌ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു. വാര്‍ത്താ മാധ്യമ പുരസ്‌ക്കാരം തലശേരി മാതൃഭൂമി റിപ്പോര്‍ട്ടര്‍ അനീഷ് പാതിരിയാടിനും, ഹിന്ദു കോഴിക്കോട് ലേഖകന്‍ മിതോഷ് ജോസഫിനും ലഭിച്ചു.

## Article Content

**കണ്ണൂർ**: കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട്, മാഹി റവന്യൂ ജില്ലകളിലെ ലയണ്‍സ് ക്ലബ്ബുകളുടെ കൂട്ടായ്മയായ ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ - ദൃശ്യ വാര്‍ത്താ മാധ്യമ പുരസ്‌ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു. വാര്‍ത്താ മാധ്യമ പുരസ്‌ക്കാരം തലശേരി മാതൃഭൂമി റിപ്പോര്‍ട്ടര്‍ അനീഷ് പാതിരിയാടിനും, ഹിന്ദു കോഴിക്കോട് ലേഖകന്‍ മിതോഷ് ജോസഫിനും ലഭിച്ചു.

> ദൃശ്യമാധ്യമ വിഭാഗത്തില്‍ മാത്യഭൂമി ന്യൂസിന്റെ സബ് എഡിറ്റര്‍ കെ. നയന്‍താരയാണ് പുരസ്‌കാര ജേതാവ്. "ഡോക്ടർ ചക്ര കസേരയിലാണ്, ശസ്ത്രക്രിയ മുടങ്ങാറില്ല" ജൂലായ് രണ്ടിന് മാതൃഭൂമിയിൽ തലശ്ശേരി ഗവ. ആശുപത്രിയിലെ ഡോക്‌ടർ സുജിത്ത്. എം. ജോസിനെക്കുറിച്ച് എഴുതിയ ലേഖനമാണ് ശ്രീ. അനീഷ് പാതിരിയാടിനെ ലയൺസ് മീഡിയ ഐക്കൺ അവാർഡിന്ന് അർഹനാക്കിയത്. സാമൂഹിക പ്രതിബദ്ധതയും കർത്തവ്യമൂല്യത്തിന്റെയും പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കാൻ ഈ ലേഖനത്തിന്ന് സാധിച്ചു എന്നതാണ് അവാർഡിന്ന് അർഹനാക്കിയത്. കുടിയേറ്റ കർഷകർ തങ്ങളുടെ സ്വത്തും കൃഷിയും ഉപേക്ഷിച്ച് നാടുവിടുന്ന അവസ്ഥയെക്കുറിച്ച് എഴുതിയ നിരന്തരമായ ലേഖന പരമ്പരകളാണ് ശ്രീ. മിതോഷ് ജോസഫിനെ ലയൺസ് മീഡിയ ഐക്കൺ അവാർഡിന്ന് അർഹനാക്കിയത്. ജനങ്ങളുടെ കഷ്ട‌പ്പാടും ദുരിതവും സമൂഹ മനസ്സാക്ഷികളെ പിടിച്ച് കുലുക്കുവാനും അധികാരികളുടെ കണ്ണു തുറപ്പിപ്പിക്കാനും ഈ ലേഖനത്തിന് സാധിച്ചു എന്നതാണ് അവാർഡിന്ന് അർഹനാക്കിയത്. 10,000 രൂപയും പുരസ്‌കാരവും ആണ് അവാര്‍ഡ്. 26ന് വൈകുന്നേരം 5.30ന് കോഴിക്കോട് തളി ജൂബിലി ഹാളില്‍ നടക്കുന്ന മീഡിയ ഫിലിം മ്യൂസിക്കല്‍ അവാര്‍ഡ് നൈറ്റില്‍ മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍ സമ്മാനിക്കുമെന്ന് ലയണ്‍സ് ഗവര്‍ണര്‍ ടി.കെ രജീഷ്, മാര്‍ക്കറ്റിങ് ചെയര്‍പേഴ്സണ്‍ എം. വിനോദ് കുമാര്‍, കെ.പി.ടി ജലീല്‍, എം.പി പ്രസൂണ്‍ കുമാര്‍, പി.പി സുധീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186936/kannur)