---
title: "കെ റെയിലനെതിരെയുള്ള പ്രതിഷേധങ്ങൾ പഴുതുകളില്ലാതെ സാമൂഹികാഘാത പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കും: വളണ്ടറി ഹെൽത്ത് സർവ്വീസസ് എക്സിക്യുട്ടീവ് ഡയറക്ടർ സാജു ഇട്ടി "
english_title: "K rail repport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18694/k-rail-repport"
published_at: "2022-01-01T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d04333ee6c5_Screenshot_20220101_165654.jpg"
keywords: []
---

# കെ റെയിലനെതിരെയുള്ള പ്രതിഷേധങ്ങൾ പഴുതുകളില്ലാതെ സാമൂഹികാഘാത പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കും: വളണ്ടറി ഹെൽത്ത് സർവ്വീസസ് എക്സിക്യുട്ടീവ് ഡയറക്ടർ സാജു ഇട്ടി 

> **Lead Summary:** കെ റെയിലനെതിരെയുള്ള പ്രതിഷേധങ്ങൾ പഴുതുകളില്ലാതെ സാമൂഹികാഘാത പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഊർജ്ജമാകുമെന്ന് വളണ്ടറി ഹെൽത്ത് സർവ്വീസസ് എക്സിക്യുട്ടീവ് ഡയറക്ടർ സാജു ഇട്ടി. സാമൂഹിക ആഘാത പOനം നടത്താൻ സർക്കാർ നിയോഗിച്ച ഏജൻസി കൂടിയാണ് കോട്ടയം മുള്ളങ്കുഴി വളണ്ടറി ഹെൽത്ത് സർവ്വീസസ് .

## Article Content

കെ റെയിലനെതിരെയുള്ള പ്രതിഷേധങ്ങൾ പഴുതുകളില്ലാതെ സാമൂഹികാഘാത പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഊർജ്ജമാകുമെന്ന് വളണ്ടറി ഹെൽത്ത് സർവ്വീസസ് എക്സിക്യുട്ടീവ് ഡയറക്ടർ സാജു ഇട്ടി. സാമൂഹിക ആഘാത പOനം നടത്താൻ സർക്കാർ നിയോഗിച്ച ഏജൻസി കൂടിയാണ് കോട്ടയം മുള്ളങ്കുഴി വളണ്ടറി ഹെൽത്ത് സർവ്വീസസ് .

ജനവരി 15ന് പഠനം തുടങ്ങുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. കണ്ണൂർ ജില്ലയിലെ 22 വില്ലേജുകളിലായാണ് ആദ്യഘട്ടത്തിൽ സാമൂഹിക ആഘാത പഠനം നടത്തുക. കോട്ടയം ആസ്ഥാനമായുള്ള വൊളണ്ടറി ഹെൽത്ത് സർവ്വീസസിനെയാണ് പഠനം നടത്താൻ നിയോഗിച്ചിട്ടുള്ളത്. കെ. റെയിലിനെതിരെയുള്ള കേരളത്തിലെ പ്രതിഷേധങ്ങളെ ഗുണകരമായി സമീപിക്കുകയാണ് വൊളണ്ടറി ഹെൽത്ത് സർവ്വീസസ് .

ഏജൻസി എന്ന നിലയിൽ സുനാമി ഉൾപ്പടെ നിരവധി പരിസ്ഥിതി പ്രശ്നങ്ങളിൽ കൃത്യമായി പഠനം നടത്തിയിട്ടുണ്ട്.ജനങ്ങളിൽ നിന്ന് കൃത്യതയോടെയുള്ള വിവരങ്ങൾ തേടി മാത്രമേ റിപ്പോർട്ട് സമർപ്പിക്കു വെന്നും വളണ്ടറി ഹെൽത്ത് സർവ്വീസസ് എക്സിക്യുട്ടീവ് ഡയറക്ടർ സാജു ഇട്ടി പറഞ്ഞു. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസി എന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് പ്രവർത്തി ഏറ്റെടുക്കുന്നതെന്നും, ഒരു തരത്തിലും രാഷ്ട്രീയ പക്ഷപാതം പ്രകടമാക്കിലെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂമാഹി മുതൽ പയ്യന്നൂർ വരെ 63 കിലോമീറ്ററാണ് കണ്ണൂരിലൂടെ കെ. റെയിൽ കടന്നു പോകുക . 196 ഹെക്ടർ ഭൂമിയാണ് കണ്ണൂരിൽ ഏറ്റെടുക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18694/k-rail-repport)