---
title: " #kannur | ജിഷ കൊവൂരിൻ്റെ 'വേരൊഴുക്കുകൾ'  പ്രകാശനം ചെയ്തു"
english_title: "kannur jisha kovoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186996/kannur-jisha-kovoor"
published_at: "2024-02-24T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9ba3964ecd_WhatsApp_Image_2024-02-24_at_3.12.44_PM.jpeg"
keywords: []
---

#  #kannur | ജിഷ കൊവൂരിൻ്റെ 'വേരൊഴുക്കുകൾ'  പ്രകാശനം ചെയ്തു

> **Lead Summary:** **കണ്ണൂർ: **കൈരളി ബുക്ക് പ്രസിദ്ധീകരിച്ച ജിഷ കൊവൂരിൻ്റെ വേരൊഴുക്കുകൾ കവിതാസമഹാരം പ്രകാശനം ചെയ്തു. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ പ്രശസ്ത കവി വീരാൻകുട്ടി പുരോഗമന കലാ സാഹിത്യവേദി സംസ്ഥാന സെക്രട്ടറി എം കെ മനോഹരന് നൽകി പ്രകാശനം ചെയ്തു. ജിഷ കൊവൂരിൻ്റെ രണ്ടാമത്തെ കവിതാ സമാഹരമാണ് പ്രകാശനം ചെയ്തത്. ആദ്യ കൃതിയായ മനസ്സൊഴിക്കലിന് സംസ്ഥാന തല കോളേജ് വിഭാഗത്തിൽ ചെറുശ്ശേരി പുരസ്കാരം ലഭിച്ചിറ്റുണ്ട്.

## Article Content

**കണ്ണൂർ: **കൈരളി ബുക്ക് പ്രസിദ്ധീകരിച്ച ജിഷ കൊവൂരിൻ്റെ വേരൊഴുക്കുകൾ കവിതാസമഹാരം പ്രകാശനം ചെയ്തു. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ പ്രശസ്ത കവി വീരാൻകുട്ടി പുരോഗമന കലാ സാഹിത്യവേദി സംസ്ഥാന സെക്രട്ടറി എം കെ മനോഹരന് നൽകി പ്രകാശനം ചെയ്തു. ജിഷ കൊവൂരിൻ്റെ രണ്ടാമത്തെ കവിതാ സമാഹരമാണ് പ്രകാശനം ചെയ്തത്. ആദ്യ കൃതിയായ മനസ്സൊഴിക്കലിന് സംസ്ഥാന തല കോളേജ് വിഭാഗത്തിൽ ചെറുശ്ശേരി പുരസ്കാരം ലഭിച്ചിറ്റുണ്ട്.

കൾച്ചറൽ യൂണിറ്റ് ഓഫ് ബാങ്ക് എംപ്ലോയീസിൻ്റെ നേതൃത്വത്തിലാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. സി വി പ്രസന്നൻ അധ്യക്ഷത വഹിച്ചു. കെ വി പ്രശാന്ത് കുമാർ പുസ്തകം പരിചയപ്പെടുത്തി. പി ഗീത, എൻ സനിൽ ബാബു, ഒ അശോക് കുമാർ, പി കെ രവീന്ദ്രനാഥ്, പി ഷീല, യാസർ അറാഫത്ത്, ജിഷ കൊവൂർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186996/kannur-jisha-kovoor)