---
title: "#kottiyoor | കൊട്ടിയൂർ നെല്ലിയോടിയിൽ  കാട്ടാന കൃഷി നശിപ്പിച്ചു"
english_title: "kottiyoor nelliyodi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187010/kottiyoor-nelliyodi"
published_at: "2024-02-24T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9c273cc91c_WhatsApp_Image_2024-02-24_at_3.37.54_PM.jpeg"
keywords: []
---

# #kottiyoor | കൊട്ടിയൂർ നെല്ലിയോടിയിൽ  കാട്ടാന കൃഷി നശിപ്പിച്ചു

> **Lead Summary:** **നെല്ലിയോടി: **കൊട്ടിയൂർ നെല്ലിയോടിയിൽ കാട്ടാന കൃഷി നശിപ്പിച്ചു.** **നെല്ലിയോടിയിലെ പോത്തൻ മലയിൽ മാത്യുവിന്റെ വാഴകൃഷിയാണ് ഇന്ന് പുലർച്ചെ കാട്ടാന നശിപ്പിച്ചത്. ഏകദേശം 40,000 രൂപയുടെ നഷ്ടമാണ് കർഷകനുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞുവച്ചു. ഡി എഫ് ഒ ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വനപാലകരെ നാട്ടുകാർ വിട്ടയച്ചത്.

## Article Content

**നെല്ലിയോടി: **കൊട്ടിയൂർ നെല്ലിയോടിയിൽ കാട്ടാന കൃഷി നശിപ്പിച്ചു.** **നെല്ലിയോടിയിലെ പോത്തൻ മലയിൽ മാത്യുവിന്റെ വാഴകൃഷിയാണ് ഇന്ന് പുലർച്ചെ കാട്ടാന നശിപ്പിച്ചത്. ഏകദേശം 40,000 രൂപയുടെ നഷ്ടമാണ് കർഷകനുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞുവച്ചു. ഡി എഫ് ഒ ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വനപാലകരെ നാട്ടുകാർ വിട്ടയച്ചത്.

കർഷകന്റെ കുലച്ച വാഴകളാണ് ഏറെയും കാട്ടാന  നശിപ്പിച്ചത്. പ്രദേശത്തെ വൈദ്യുതി വേലികൾ  പുനസ്ഥാപിക്കുമെന്നും  കർഷകർക്ക്  പടക്കം  നൽകുമെന്നും ഡി എഫ് ഒ ഉറപ്പു നൽകിയതായി കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  റോയ് നമ്പൂടാകം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187010/kottiyoor-nelliyodi)