---
title: "#iritty | സംരംഭക വായ്‌പാ മേള"
english_title: "iritty angadikkadavu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187016/iritty-angadikkadavu"
published_at: "2024-02-24T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9c57cbfc2b_WhatsApp_Image_2024-02-24_at_3.17.39_PM.jpeg"
keywords: []
---

# #iritty | സംരംഭക വായ്‌പാ മേള

> **Lead Summary:** **അങ്ങാടിക്കടവ്: **അയ്യൻകുന്ന് ഗ്രാമ പഞ്ചായത്തിൽ സംരംഭക വായ്‌പാ മേള സംഘടിപ്പിച്ചു. അയ്യൻകുന്ന് ഗ്രാമ പഞ്ചായത്ത് പ്രിസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ ഉദ്ഘാടനം ചെയ്തു . വൈസ് പ്രിസിഡന്റ് ബീന റോജസ് അധ്യക്ഷയായി. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ മാരായ ഐസക് ജോസഫ്, സീമ സനോജ്, സിന്ധു ബെന്നി, കെ കെ പ്രദീപ് (ഐ ഇ ഒ വ്യവസായ വകുപ്പ്) ഫെഡറൽ ബാങ്ക്, സഹകരണ ബാങ്ക്, കേരള ഗ്രാമീണ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജർമാർ എന്നിവർ പ്രസംഗിച്ചു.

## Article Content

**അങ്ങാടിക്കടവ്: **അയ്യൻകുന്ന് ഗ്രാമ പഞ്ചായത്തിൽ സംരംഭക വായ്‌പാ മേള സംഘടിപ്പിച്ചു. അയ്യൻകുന്ന് ഗ്രാമ പഞ്ചായത്ത് പ്രിസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ ഉദ്ഘാടനം ചെയ്തു . വൈസ് പ്രിസിഡന്റ് ബീന റോജസ് അധ്യക്ഷയായി. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ മാരായ ഐസക് ജോസഫ്, സീമ സനോജ്, സിന്ധു ബെന്നി, കെ കെ പ്രദീപ് (ഐ ഇ ഒ വ്യവസായ വകുപ്പ്) ഫെഡറൽ ബാങ്ക്, സഹകരണ ബാങ്ക്, കേരള ഗ്രാമീണ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജർമാർ എന്നിവർ പ്രസംഗിച്ചു.

സംരംഭക മേഖലയിൽ നിന്നും നിരവധി പേർ മേളയിൽ പങ്കെടുത്തു . വിവിധ സെഷനുകളിലായി നടന്ന ക്ലാസുകളിൽ ഉദ്യോഗസ്ഥർ സംരംഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. പഞ്ചായത്ത് അംഗങ്ങളായ, സജി മച്ചിത്താനി, ബിജോയ് പ്ലാത്തോട്ടം, സിബി വാഴക്കാല, ലിസി തോമസ്, എൽസമ്മ ജോസഫ്, സെലീന ബിനോയ്, ജോസ് എ വൺ എന്നിവർ നേതൃത്വം നൽകി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187016/iritty-angadikkadavu)