---
title: "#iritty | 'കളിയൂഞ്ഞാൽ' അങ്കണവാടി കലോത്സവം "
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187024/iritty"
published_at: "2024-02-24T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9cff4e1c3d_WhatsApp_Image_2024-02-24_at_3.18.33_PM.jpeg"
keywords: []
---

# #iritty | 'കളിയൂഞ്ഞാൽ' അങ്കണവാടി കലോത്സവം 

> **Lead Summary:** **അങ്ങാടിക്കടവ്: **അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം 'കളിയൂഞ്ഞാൽ' സംഘടിപ്പിച്ചു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിസിഡന്റ് ബീന റോജസ് അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന കലോത്സവത്തിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ 25 അംഗനവാടിയിൽ നിന്നുള്ള വിദ്യാർത്ഥികളും, അധ്യാപകരും, മാതാപിതാക്കളും കലോത്സവത്തിൽ പങ്കെടുത്തു.

## Article Content

**അങ്ങാടിക്കടവ്: **അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം 'കളിയൂഞ്ഞാൽ' സംഘടിപ്പിച്ചു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിസിഡന്റ് ബീന റോജസ് അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന കലോത്സവത്തിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ 25 അംഗനവാടിയിൽ നിന്നുള്ള വിദ്യാർത്ഥികളും, അധ്യാപകരും, മാതാപിതാക്കളും കലോത്സവത്തിൽ പങ്കെടുത്തു.

വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഉദ്ഘാടന ചടങ്ങിൽ സ്‌റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ സീമ സനോജ്, ഐസക് ജോസഫ്, സിന്ധു ബെന്നി, പഞ്ചായത്ത് അംഗങ്ങളായ സജി മച്ചിത്താനി, ബിജോയ് പ്ലാത്തോട്ടം, സിബി വാഴക്കാല, ലിസി തോമസ്, എൽസമ്മ ജോസഫ്, സെലീന ബിനോയ്, ജോസ് എ വൺ, ഐ സി ഡി എസ് മാനേജർ ഗീത എന്നിവർ  സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187024/iritty)