---
title: "സീനിയർ ചേമ്പർ ഇൻ്റർനാഷണൽ കോളയാട് ലീജിയൻ നിലവിൽ വന്നു. "
english_title: "Kolayad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187050/kolayad"
published_at: "2024-02-24T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9eb0b8a7d4_Screenshot_20240224-184103_WhatsApp.jpg"
keywords: []
---

# സീനിയർ ചേമ്പർ ഇൻ്റർനാഷണൽ കോളയാട് ലീജിയൻ നിലവിൽ വന്നു. 

> **Lead Summary:** **കോളയാട്** : സീനിയർ ചേമ്പർ ഇൻ്റർനാഷണൽ കോളയാട് ലീജിയൻ നിലവിൽ വന്നു. കോളയാട് ഇ എം എസ് ഹാളിൽ പേരാവൂർ ലീജിയൻ പ്രസിഡൻ്റ് മനോജ് താഴെപ്പുരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ദേശീയ പ്രസിഡൻ്റ് സീനിയർ സി എസ് എൽ എൻ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കോളയാട്** : സീനിയർ ചേമ്പർ ഇൻ്റർനാഷണൽ കോളയാട് ലീജിയൻ നിലവിൽ വന്നു. കോളയാട് ഇ എം എസ് ഹാളിൽ പേരാവൂർ ലീജിയൻ പ്രസിഡൻ്റ് മനോജ് താഴെപ്പുരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ദേശീയ പ്രസിഡൻ്റ് സീനിയർ സി എസ് എൽ എൻ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.

നാഷണൽ വൈസ് പ്രസിഡൻ്റ് സീനിയർ സി എസ് എൽ ഫ്രൊഫസർ പ്രദീപ് സി.കെ, നാഷണൽ ഡയറക്ടർ സീനിയർ എം വാസുദേവൻ മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ കോഡിനേറ്റർ പി പി എഫ് ബെന്നി എം ജെ, സി സി ജോസ്, സെബാസ്റ്റ്യൻ വി യു, മനോജ്കുമാർ മാസ്റ്റർ, കെ.ടി.തോമസ്, സജീവൻ, രവീന്ദ്രൻ, സി സി കുരുവിള, ടി.ഡി തങ്കച്ചൻ, രാജീവ് വി സി, പ്രദീപൻ, ബാബു ജോസ് (മുരിങ്ങോടി ലീജിയൻ പ്രസിഡൻ്റ്), ഷാജി എം എ ( കേളകം ലീജിയൻ പ്രസിഡൻ്റ്) തുടങ്ങിയവർ സംസാരിച്ചു. കോളയാട് ലീജിയൻ്റെ പ്രസിഡൻ്റായി സീനിയർ വി.കെ. രാജീവ്, സെക്രട്ടറിയായി പ്രദീപ് കെ കെ, ട്രഷറർ ആയി പ്രമോദ് കെ പി, വൈസ് പ്രസിഡൻ്റായി നന്ദനൻ എ, ജോ- സെക്രട്ടറിയി മോഡി രാജേഷ് എന്നിവരെ തിരഞ്ഞെടുത്തു. ഏഴംഗ പ്രവർത്തക സമിതിയിലേക്ക് പ്രമോദ് കെ.പി, വി ഡി ബിൻ്റോ, സുരേന്ദ്രൻ ടി.പി, ശശീന്ദ്രൻ, ലത്തീഫ്,ദേവസ്യ ഇ എം, പ്രേമൻ ടി കെ എന്നിവരെയും തിരഞ്ഞെടുത്തു. ചടങ്ങിൻ സാമൂഹ്യ പ്രവർത്തകൻ പത്മനാഭൻ വായന്നൂരിരെ ആദരിച്ചു. ജെയിംസ്, ലീല എന്നീ രണ്ടു പേർക്ക് വീൽചെയറും, സാദിക്കിന് വാക്കറും നൽകുക ഉണ്ടായി. പ്രദീപ് കെ കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187050/kolayad)